തലശ്ശേരി: രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. കതിരൂര്‍ കൊയ്യോടന്‍ വീട്ടില്‍ പപ്പൂട്ടി എന്ന പത്മനാഭന്(45) നെയാണ് തലശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇയാളുടെ രണ്ടാം ഭാര്യ നായാട്ടുപാറ സ്വദേശി ശ്രീജ(38)യെയാണ് ചൊവ്വാഴ്ച രാത്രി കത്തികൊണ്ടും കത്രിക കൊണ്ടും കുത്തിയും ഇരുമ്പുസ്റ്റൂള് കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തിയത്. സംശയരോഗമാണ് ഇയാളെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. ആറുവര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ഇയാളുടെ പീഡനം കാരണം ആദ്യ ഭാര്യ ഇയാളുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. മിനിലോറി ഡ്രൈവറാണ് ഇയാള്‍. ചൊവ്വാഴ്ച രാത്രിതന്നെ ഇയാളെ പോലീസ് അറസ്റ്റുചെയ്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്ഡുചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: