കണ്ണൂര്‍: ജില്ലാ തയ്യല്‍ തൊഴിലാളി സംഘി(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് രാവിലെ 10 മണിക്ക് ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. തയ്യല്‍ തൊഴിലാളി ക്ഷേമനിധി രജിസ്ട്രേഷന് നടപടികള്‍ ഉദാരമാക്കുക, ക്ഷേമനിധി നിയമങ്ങളുടെ അപാകത പരിഹരിക്കുക ,ക്ഷേമനിധി അംശാദായം ബാങ്ക് വഴി സ്വീകരിക്കുക, എല്ലാവര്‍ഷവും പുതുക്കുക, ആനുകൂല്യം കാലതാമസം കൂടാതെ വിതരണം ചെയ്യുക തുടങ്ങിയ പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. തയ്യല്‍ ഫെഡറേഷന് പ്രസിഡണ്ട് പി.കൃഷ്ണന് സമരം ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്, മോട്ടോര്‍ എഞ്ചിനീയറിംഗ് മസ്ദൂര്‍സംഘ് ജനറല്‍ സെക്രട്ടറി സത്യന് കൊമ്മേരി, ചുമട് മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി കെ.പി.സതീശന് തുടങ്ങിയവര്‍ പങ്കെടുക്കും. മുഴുവന്‍ തൊഴിലാളികളും പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുക്കണമെന്ന് തയ്യല്‍ തൊഴിലാളി സംഘ് ജില്ലാ പ്രസിഡണ്ട് സി.വി.രാജേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വനജാരാഘവന് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: