അടിമാലി: കല്ലാര്‍കുട്ടി- വെള്ളത്തൂവല്‍ റോഡ് ചെളിക്കുളമായി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. അടിമാലിയില്‍ നിന്ന് പൂപ്പാറ, രാജകുമാരി, രാജാക്കാട് എന്നീ പ്രദേശങ്ങളിലേക്കുള്ള വഴിയാണ് ദുരിത വഴിയായി തുടരുന്നത്. അടിമാലിയില്‍ നിന്നും എളുപ്പമാര്‍ഗം തേനിക്ക് കടക്കാവുന്ന റോഡിനാണ് ശേച്യാവസ്ഥ. തോട്ടാപ്പുറം ഭാഗത്താണ് ഏറെ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. റോഡിലൂടെ സഞ്ചരിക്കാന്‍ നിര്‍വ്വാഹമില്ലാത്ത സ്ഥിതിയായപ്പോള്‍ നാട്ടുകാര്‍ റോഡിലെ ഗര്‍ത്തത്തില്‍ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് ഇതൊന്നും കണ്ടതായി നടിക്കുന്നേയില്ല. ദേവികുളം എംഎല്‍എ രാജേന്ദ്രന് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പലതവണ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇടുക്കിയില്‍ വികസനമെത്തിക്കുമെന്ന് മുറവിളികൂട്ടുന്ന ഇടുക്കി എംപിയും റോഡിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കുഴികള്‍ കൂടുതലായപ്പോള്‍ റോഡില്‍ മണ്ണിറക്കി. ഇത് ഏറെ ബുദ്ധിമുട്ടാണ് വരുത്തിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: