വെഞ്ഞാറമൂട്: പ്രകൃതിയുടെ തുടിപ്പിന്റെ കഥപറഞ്ഞ ‘നാടി’ പ്രേക്ഷകഹൃദയം കവര്‍ന്നു. വെഞ്ഞാറമൂട് രംഗപ്രഭാതില് നടക്കുന്ന കുട്ടികളുടെ ദേശീയ നാടകോത്സവത്തില്‍ തഞ്ചാവൂര്‍ ‘ഉതിരി’ തിയേറ്ററാണ് പ്രകൃതി സംരക്ഷണത്തിന്റെ കഥ രംഗത്തെത്തിച്ചത്.
ആധുനിക മനുഷ്യന് പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ നശിപ്പിക്കപ്പെടുന്നത് ഒരുകൂട്ടം ജീവികളുടെയും പ്രകൃതിയെ ആശ്രയിച്ച് മാത്രം കഴിയുന്ന മനുഷ്യന്റെയും ആവാസവും നിലനില്‍പ്പുമാണ്. പ്രകൃതിയുടെ പ്രതീകമായ കിളിയെ ആധുനികവല്കരണം തടവിലാക്കുന്നു. അവയെ തേടിയിറങ്ങുന്ന കാടിന്റെ മക്കള്‍ കാണുന്നത് ആധുനികവല്കരണം മലീമസമാക്കിയ പ്രകൃതിയും ജലവും കൃഷിയുമൊക്കെയാണ്. ഇതുകണ്ട കാടിന്റെ സന്തതികള്‍ പ്രകൃതിയെ ശുദ്ധീകരിക്കുന്നു. കൃഷിയിടങ്ങളില്‍ വിത്ത് വിതച്ചും ജലസംഭരണികളും പുഴകളും ശുദ്ധീകരിച്ചും കിളിയെത്തേടി നടക്കുന്നു. ഒടുവില്‍ പ്രകൃതി ശുദ്ധീകരിക്കപ്പെടുമ്പോള്‍ പ്രകൃതിയെയും കിളിയെയും തിരികെ ലഭിക്കുന്നിടത്ത് നാടകം അവസാനിക്കുന്നു.
ജി.വിജയകുമാറാണ് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത വിവരിച്ച ‘നാടി’ യുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ആര്‍ട്സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ തോന്നയ്ക്കല്‍ വാസുദേവന്‍ കൊച്ചുനാരായപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: