പെരിയ: മലപ്പുറം മുതല്‍ വടക്കോട്ടുള്ള ജില്ലകള്‍ കേരളത്തില്‍ നിന്ന് വിഭജിച്ച് മലബാര്‍ കേന്ദ്രീകരിച്ച് മുസ്ലിം ആധിപത്യമുള്ള പുതിയ സംസ്ഥാനം രുപീകരിക്കാനുള്ള മുസ്ലിംലീഗിന്റെ ശ്രമങ്ങളെ ബിജെപി ചെറുക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.വി.രാജന് പറഞ്ഞു. ലീഗിന്റെ ഈ ശ്രമങ്ങള്‍ക്ക് പിന്തുണ നല്കുന്ന ഇടത് വലത് മുന്നണികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതി നിറഞ്ഞ ഭരണം കൊണ്ട് പൊറുതിമുട്ടിയ കേരളത്തില്‍ മാറ്റത്തിന്റെ ചാലക ശക്തിയായി ബിജെപി മാറികൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ ഇരുമുന്നണികളും തയ്യാറാകണം. നമ്മള് ആവശ്യപ്പെടാതെ തന്നെ മോദി സര്‍ക്കാര്‍ വിവിധ അനുകൂല്യങ്ങള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ ഇതുവരെ ഭരിച്ച ഇരുമുന്നണികളും പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ വികസന നേട്ടങ്ങളാണ് ലഭിച്ചിരിക്കുന്നത്. വികസനം കൊണ്ടുവരാന്‍ ബിജെപിക്കെ കഴിയുവെന്നതിന്റെ ഉത്തമ ഉദാഹരമാണ് പള്ളിക്കര മേല്‍പ്പാലം, കാഞ്ഞങ്ങാട് കാണിയൂര്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് നയിക്കുന്ന ഉദുമ മണ്ഡലം തല രാഷ്ട്രീയ പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി വി.വി.രാജന്. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രതീഷ് സ്വാഗതവും, കുഞ്ഞമ്പു പെരിയ നന്ദിയും പറഞ്ഞു.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണയോഗങ്ങളില്‍ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡണ്ട് എന്‍.പി. രാധാകൃഷ്ണന്, കര്‍ഷകമോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.കെ.പ്രസാദ്, ബിഎംഎസ് കര്‍ഷക ഫെഡറേഷന് ജില്ലാ പ്രസിഡണ്ട് ഗിരീഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്, മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്, ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് എ. കാര്‍ത്ത്യായനി, ജനറല്‍ സെക്രട്ടറി ബാബുരാജ് പരവനടുക്കം, യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍, ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി വിവേക് പരിയാരം, വൈസ് പ്രസിഡണ്ട് എ.സുരേഷ്, സെക്രട്ടറി ദിനേശ് ഞെക്ലി, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പ്രശാന്ത്, മണ്ഡലം കമ്മറ്റിയംഗം അശോകന്, വൈസ് പ്രസിഡണ്ട് പദ്മിനി, യുവമോര്‍ച്ചാ ജില്ലാകമ്മറ്റിയംഗം വിനോദ്, സുധാകരന്, എച്ച്.ആര് കേശവന്, പി.കെ.ജനാര്ദ്ദനന്, ഗംഗാധരന് തച്ചങ്ങാട്, കെ.കൃഷ്ണന് പൂച്ചക്കാട്, ചന്തുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: