കാസര്‍കോട്: മാങ്ങാട് വെച്ച് 2013 തിരുവോണം നാളില്‍ സി.പി.എം പ്രവര്ത്തകന് എം.ബി.ബാലകൃഷ്ണന് വധിക്കപ്പെട്ട കേസില്‍ ഗൂഡാലോചന നടത്തിയവരെയും, ഒളിവില്‍ പാര്‍പ്പിച്ച കോണ്‍ഗ്രസ്സ് നേതാക്കന്മാരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് സിപിഐഎം ഉന്നത നേതാക്കള്‍ തമ്മില്‍ രഹസ്യ ധാരണ ഉണ്ടാക്കിയതായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. അതുകൊണ്ടാണ് രണ്ടു വര്‍ഷമായി മുഴുവന്‍ പ്രതികളെയും പിടികൂടാതെയിരിക്കുമ്പോള് അതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനോ, പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനോ സിപിഎം തയ്യാറാകാത്തത്. സ്വമേധയ കീഴടങ്ങി നുണ പരിശോധനയടക്കം ഏത് അന്വേഷണത്തിനും തയ്യാറായ ഷിബുവിനെ അതുകൊണ്ടാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഡിസിസി പ്രഡിഡന്റ് അടക്കമുള്ള കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഗൂഡാലോചനയും ഒളിവില്‍ പാര്‍പ്പിക്കലും വെളിപ്പെടുത്തിയ ഷിബുവിനെ ആക്രമിച്ചത് ഈ രഹസ്യ ധാരണയുടെ ഭാഗമായിട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: