കാഞ്ഞങ്ങാട്: വിവിധ പെന്‍ഷനുകള്‍ നല്‍കുന്നവരുടെ വിവരങ്ങളില്‍ സെക്രട്ടറി പരിശോധന നടത്താത്തതിലാല് പെന്ഷന് മുടങ്ങുന്നതായി ആക്ഷേപം. 2013 മുതലുള്ള പെന്‍ഷനാണ് ഇത്തരത്തില്‍ മുടങ്ങിക്കിടക്കുന്നത്. ഇന്നലെ നടന്ന നഗരസഭ യോഗത്തില്‍ പെന്‍ ഷന് വിതരണം വൈകുന്നതിനെതി െവിമര്ശനമുയര്ന്നു. പലര് ക്കും ബാങ്ക് അക്കൗണ്ടില്‍ പണം എത്തുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പലരും നിത്യേന പോസ്റ്റ് ഓഫീസുകളിലും ബങ്കുകളിലും കയറി ഇറങ്ങുകയാണെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
2013 മുതലുള്ള പെന്ഷന് മുടങ്ങിക്കിടക്കുകയാണ്. 2 വര്‍ഷത്തെ ഡാറ്റാ എന്‍ട്രികളാണ് സെക്രട്ടറി പരിശോധന നടത്തി ഒപ്പവെയ്ക്കാന് ബാക്കിയുള്ളത്. ഇതാണ് പെന്ഷന് ലഭിക്കാത്തതിന് കാരണം. 2013 നവംബറില്‍ പാസാക്കിയ പെന്ഷന് പോലും ഇതുവരെ ഉപഭോക്താവിന് ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുയര്‍ന്നു. ബാങ്ക് അക്കൗണ്ട് നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതിനാലാണ് പെന്ഷന് വിതരണം മുടങ്ങിയതെന്ന സെക്രട്ടറിയുടെ മറുപടി അംഗങ്ങള്‍ നിരാകരിച്ചു. പെന്ഷന് നല്‍കാനുള്ള നടപടികള്‍ എത്രയും വേഗം ഉണ്ടാകുമെന്നും സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: