ബത്തേരി : അമ്പലവയല്‍ മങ്കൊമ്പ് പാണ്ടിയത്ത് നാരായണന്റെ മരണത്തിന് കാരണമായത് സ്ഥലം പോലീസ് അധികാരികളുടെഅനാസ്ഥയും കു റ്റകരമായ ക്യത്യവിലോപവും മൂലമാണെന്ന് ഭാര്യ കമലയും മകന് ബിജുവും ബന്ധുക്കളും പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കമലയുടെ സഹോദരീപുത്രനും അയല്‍വാസിയുമായ പ്രകാശന് മദ്യലഹരിയി ല്‍ നടത്തുന്ന ഉപദ്രവംമൂലമാണ് നാരായണന് മരിക്കാനിടയായത്. മരിക്കുന്നതിന് തലേന്ന് പ്രകാശന് 67കാരനായ നാരായണനെ പൊതുനിരത്തിലിട്ട് ക്രൂരമായിമര്ദ്ദിച്ചതുസംബന്ധിച്ച് അമ്പലവയല്‍ പോലീസില്‍ നല്കിയ പരാതിയില്‍ നടപടിസ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാതെവന്നതാണ് തുടര്‍ സംഭവങ്ങള്‍ക്കും തൊട്ടടുത്ത ദിവസം നാരായണന്റെ മരണത്തിനുംകാരണമായത്. അമ്പലവയല്ഫാമിലെ മുന്ജീവനക്കാരാണ് നാരായണനുംഭാര്യയും. നാരായണന് മരിച്ചിട്ട് രണ്ടാഴ്ചകഴിഞ്ഞിട്ടും കുറ്റക്കാരയവരെ അറസ്റ്റ്ചെയ്യാന്‍ പോലും പോലീസ് തയ്യാറാകാത്തത് ദുരൂഹമാണ്. ബന്ധുക്കളായ നാരായണന് കൈതക്കല്‍.കെ, ജി.ഷാജി എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: