മാനന്തവാടി : മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളജില്‍ സ്ഥാപിച്ച അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പതാകകള്‍ തീവെച്ചുനശിപ്പിച്ച നിലയില്‍ കണ്ടെത്തി.
സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മാനന്തവാടി പോലീസില്‍ പരാതി നല്കി. പതാക നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോളജില്‍ എബിവിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: