ദം
സ്വന്തം ലേഖകന്‍
കണ്ണൂര്‍: സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി പാര്‍ട്ടിയുടെ പോഷക സംഘടനയായ ലോയേഴ്സ് യൂണിയന് വഴി പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നു. പാര്‍ട്ടിക്കകത്തെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് കണ്ണൂര്ലോബിയില്പ്പെട്ട ഉന്നത നേതാക്കളുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ജില്ലയിലെ വിഎസ് അനുകൂലവിഭാഗത്തില്പ്പെട്ട നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്. പാര്‍ട്ടിക്കുളളിലെ വിഭാഗീയതയാണ് പെട്ടെന്ന് ശശിക്കെതിരെ നടപടിയെടുക്കാന്‍ അന്ന് വഴിയൊരുക്കിയിരുന്നത്. കണ്ണൂരിലെ പല നേതാക്കളും ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ജനാധിപത്യമഹിളാ അസോസിയേഷന് ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പുമായി മുന്നോട്ട് വന്നപ്പോള്‍ ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ട കണ്ണൂര്‍ ലോബിക്ക് കീഴടങ്ങേണ്ടിവരികയായിരുന്നു. അന്ന് തൊട്ടേ ഔദ്യേഗിക വിഭാഗം ഇയാളെ തിരിച്ച് പാര്‍ട്ടിയിലെത്തിക്കാന്‍ തീവ്രശ്രമം നടത്തി വരികയായിരുന്നു.എന്നാല്‍ വിഎസ് അച്യുതാനന്ദന് ഉള്‍പ്പെടെയുളളവരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചെടുക്കല്‍ നീളുകയായിരുന്നു. നേരിട്ട് പാര്ട്ടിയിലേക്കെടുക്കുമ്പോള് ഉണ്ടാകുന്ന വിമര്‍ശനങ്ങളും പാര്‍ട്ടിക്കകത്ത് ഉണ്ടാകാന്‍ സാധ്യതയുളള പ്രശ്നങ്ങള്‍ ഒഴിവാക്കാനുമാണ് പുതിയ നീക്കമെന്നാണ് സൂചന. എന്നാല്‍ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ സജീവമായതോടെ പാര്‍ട്ടിയിലെ വിഎസ് വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി നടപടിയില്‍ തങ്ങള്‍ക്കുളള എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരിക്കെ ഡി.വൈ. എഫ്. ഐ നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് 2011ല്‍ പി.ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ് പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് സംസ്ഥാനകമ്മിറ്റിയില്‍ നിന്നും നീക്കം ചെയ്തു. ഇതിനു ശേഷം തലശ്ശേരിയില്‍ അഡ്വ. വിശ്വന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങിയ പി.ശശി സി.പി. എം പ്രവര്‍ത്തകര്‍ പ്രതികളായ ടി.പി ചന്ദ്രശേഖരന് കേസില്‍ പാര്‍ട്ടിക്കു വേണ്ടി ഹാജരായിരുന്നു. പി.ബി അംഗംപിണറായി വിജയന്റെ അടുത്ത അനുയായിയായിരുന്നു. പാര്‍ട്ടിയില്‍ 2011ല്‍ പുറത്താക്കിയ ശേഷം വക്കീല്‍ പണിയേറ്റെടുക്കുകയും ലോയേഴ്സ് യുണിയനില്‍ അംഗത്വമെടുക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ ആശിര്വാദത്തോടെയുളള പുതിയ നിയമനം അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്നും ഉടന്‍ പാര്‍ട്ടി ചില ചുമതലകള്‍ നല്‍കുകയും മെമ്പര്‍ഷിപ്പ് പുനസ്ഥാപിക്കുമെന്നും അറിയുന്നു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതി കൂടാതെ വിഎസ് അച്യൂതാനന്ദന്റെ കടുത്ത അനുയായിയായ മുന്‍ എംഎല്‍എ സികെപി പത്മനാഭന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നത്. അഭിഭാഷകവൃത്തി നടത്തികൊണ്ടിരിക്കുമ്പോഴും പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കളുള്പ്പെടെയുളളവരുമായി പി.ശശിക്ക് നല്ലബന്ധമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിപി വധക്കേസിലെ പ്രതികള്‍ക്കായി വാദിക്കാന്‍ കോടതിയില്‍ ഹാജരായത്, ഇത് ഏറെ വിവാദമായിരുന്നു. പാര്‍ട്ടി തീരുമാനപ്രകാരമാണ് ഹാജരായതെന്ന് ഒടുവില്‍ നേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വന്നിരുന്നു.
ആള് ഇന്ത്യാലോയേഴ്സ് യൂണിയന് ജില്ലാകമ്മിറ്റിയിലാണ് മുന്‍ സി. പി. എം ജില്ലാസെക്രട്ടറിയായ പി. ശശിയെ കഴിഞ്ഞ ദിവസം നടന്ന ജില്ലാസമ്മേളനം ഉള്‍പ്പെടുത്തിയത്. 45 അംഗകമ്മിറ്റിയിലാണ് ഇപ്പോള്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന പി.ശശിയെ പരിഗണിച്ചത്. സി. പി. എമ്മിന്റെ സഹായാത്രികരായ അഭിഭാഷകര്‍ നേതൃത്വം നല്കുന്ന സംഘടനയാണ് ആള് ഇന്ത്യാലോയേഴ്സ് യൂണിയന്. പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പി.ശശിയെ ജില്ലാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: