ചീക്കല്ലൂര്‍: 2015 സെപ്റ്റംബര്‍ 19,20,21 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ ചീക്കല്ലൂര്‍ ഉപസഭായോഗം തീരുമാനിച്ചു. ഇതിനുമുന്നോടിയായി 2015 സെപ്റ്റംബര്‍ 14ന് തിങ്കളാഴ്ച കാസര്‍ഗോഡ് ജില്ലയില്‍ നിന്നും പുറപ്പെടുന്ന വാഹനപ്രചരണ ജാഥ 15-ാം തീയതി ചൊവ്വാഴ്ച വയനാട്ടില്‍ പ്രചരണം നടത്തും. ജാഥയ്ക്ക് വൈകുന്നേരം 4 മണിയക്ക് ചീക്കല്ലൂര്‍ ഉപസഭയുടെ നേതൃത്വത്തില്‍ കൂടോത്തുമ്മലില്‍ സ്വീകരണം നല്‍കും.
യോഗത്തില്‍ മാങ്കുളം നാരായണന് നമ്പൂതിരി അധ്യക്ഷനായിരുന്നു. എം.കെ. വേണുഗോപാലന്‍ നമ്പൂതിരി, എം. രാജേന്ദ്രന് നമ്പൂതിരി, മാങ്കുളം ഹരിനാരായണന് എമ്പ്രാന്തിരി, മാടമന മുരളീധരന് നമ്പൂതിരി, ജില്ലാ പ്രസിഡണ്ട് മരങ്ങാട് കേശവന് നമ്പൂതിരി, ജില്ലാ സെക്രട്ടറി എം. ഈശ്വരന് നമ്പൂതിരി, ജില്ലാ ഖജാന്‍ജി പുതിയില്ലം ശങ്കരന് എമ്പ്രാന്തിരി, കാവടം മാടമന മധുസൂദനന് നമ്പൂതിരി, വാളക്കോട് കൃഷ്ണന് നമ്പൂതിരി, പെരിങ്ങോട് മോഹനന് നമ്പൂതിരി, പുതിയില്ലം കൃഷ്ണന് നമ്പൂതിരി, മാടമന ഈശ്വരന് നമ്പൂതിരി കൂടോത്തുമ്മല്‍, പുതിയില്ലം ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: