:വെള്ളമുണ്ടയിലെ ചെറുകര വിവേകാനന്ദനഗര്‍ കൂനേമല് പണിയ കോളനിയിലെ ചാല(102)യുടെ ദുരിതം സര്‍ക്കാര്‍ കണ്ടില്ല.ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ ആസ്പത്രിയിലാക്കി.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാഴ്ച മുമ്പാണ് ചാല കൂനേമല് പണിയ കോളനിയിലെത്തിയത്.ഇയാളുടെ നില വഷളായതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരായ കെ കെ രമേശ്,വി കെ ഹരിദാസ്,പി ചന്ദ്രന്,തുടങ്ങിയവര്‍ കോളനി സന്ദര്‍ശിച്ച് ചാലയെയും തളര്‍വാതം പിടിപെട്ട് കോളനിയില്‍ കിടപ്പിലായിരുന്ന മകള്‍ വെള്ളച്ചിയെയും ആംബുലന്‍സില്‍ ജില്ലാ അസ്പത്രിയിലെത്തിച്ചു.ഗിരിജന വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: