കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഥമ ജില്ലാ കൗണ്‍സില്‍ ഈ മാസം 15ന് രാവിലെ 10.30ന് ജില്ലാ വ്യാപാരഭവനില്‍ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി സംബന്ധിക്കുന്ന യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന യൂത്ത്വിംഗ് രക്ഷാധികാരിയായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവനെ ആദരിക്കും. വ്യാപാര മേഖലയിലെ സമകാലീന വിഷയങ്ങളും, വ്യാപാരികളുടെ ബുദ്ധിമുട്ടുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗ്ഗീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: