കല്‍പ്പറ്റ: സ്പീച്ച് ആന്റ് ഹിയറിംഗ് അസോസിയേഷന് സംസ്ഥാന സമ്മേളനം ശനിയാഴ്ച ബത്തേരിയില്‍ നടക്കുമെന്ന് സംഘാടകര്പത്രസമ്മേളനത്തില് അറിയിച്ചു. അസോസിയേഷന്റെ എട്ടാമത് സംസ്ഥാന സമ്മേളനമാണ് ബത്തേരിയില്‍ നടക്കുന്നത്. സമ്മേളനം ഇന്ന് രാവിലെ 10ന് എം.വി ശ്രേയാംസ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എ സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ. ഇ.പി മോഹന്‍ദാസ് മുഖ്യഥിതിയാകും. 13ന് നടക്കുന്ന സെമിനാറില്‍ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള 400 വിദഗ്ധന്മാരും ഗവേഷണ വിദ്യാര്‍ഥികളും പങ്കെടുക്കും. സെമിനാറില്‍ ചികിത്സാ രംഗത്തെ നൂതന സാധ്യതകള്‍ വിവരിച്ച് 40 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ബംഗളുരു നിംഹാന്‍സിലെ ന്യൂറോ ഓഡിയോളജി വിഭാഗം മേധാവി ഡോ. ശിവശങ്കര്‍, ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ പ്രൊഫസര്‍ ഡോ. സ്വപ്ന, അമൃത ിന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഓഡിയോളജി ആന്റ് സ്പീച്ച് പത്തോളജി മേധാവി ഡോ. പ്രേം ജി നായര്‍, മണിപ്പാല്‍ മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോ. ഗോപീകൃഷ്ണന്, ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ അസോസിയേറ്റ് പ്രൊഫസര്‍ ശ്രീരാജ് കോനാടത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി സെക്രട്ടറി ജി അഭിജിത്ത്, ജോബിന് തോമസ്, പി.എം ജാബിര്‍, റെയ്മണ്ട് ലിവിങ്സ്റ്റണ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: