കല്‍പ്പറ്റ: നന്മയുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹമെന്ന് കുഞ്ഞിരാമായണത്തിന്റെ സംവിധായകനും ബത്തേരി തൊടുവെട്ടി സ്വദേശിയുമായ ബേസില്‍ ജോസഫ്. വയനാട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ സംസ്ക്കാരം പുറംനാടുകളിലെ ആളുകള്‍ക്കിടയില്‍ പോലും ചര്‍ച്ചയാവുന്നതാണ്. എന്നാല്‍ ആദ്യമായി സംവിധാനരംഗത്തെത്തുന്ന ഒരാളുടെ മുന്നില്‍ ചിത്രം വിജയിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. അത്തരമൊരു പരീക്ഷണമായിരുന്നു കുഞ്ഞിരാമായണത്തില്‍ പ്രയോഗിച്ചത്. അത് ഫലം കണ്ടതിന്റെ തെളിവാണ് ഈ ചിത്രത്തിന്റെ വിജയം. ഓണക്കാലത്ത് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ ഇടയില്‍ കുഞ്ഞിരാമായണം റിലീസ് ചെയ്യുമ്പോള്‍ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ സ്വീകരിച്ചത് വഴി ഇപ്പോഴും നിറഞ്ഞ സദസ്സില്‍ ചിത്രം ഓടിക്കൊണ്ടിരിക്കുകയാണ്. വരുംദിവസങ്ങളില്‍ വിദേശരാജ്യങ്ങളിലടക്കം 78 തിയ്യറ്ററുകളില്‍ കൂടി ചിത്രം പ്രദര്‍ശനത്തിനെത്തും. സൂപ്പര്‍താരങ്ങളെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാവണം. അമാനുഷിക കഥാപാത്രങ്ങളെ കാഴ്ചക്കാര്‍ തള്ളിക്കളയുന്നതായാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നതെന്നും ബേസില്‍ പറഞ്ഞു.
പ്രിയംവദ കാതരയാണ് എന്ന ഷോര്‍ട്ട്ഫിലിമാണ് സിനിമാലോകത്തെത്തിച്ചത്. 2012-ല്‍ എന്റര്ടെയ്ന്മെന്റ് ഷോര്‍ട്ട് ഫിലിം എന്ന രീതിയിലിറങ്ങിയതിനാല്‍ അതില്‍ ഏറെ പുതുമയുണ്ടായിരുന്നു. ഈ ഷോര്‍ട്ട് ഫിലിം യൂടൂബിലിടുകയും, ഇതിന്റെ ലിങ്ക് അജുവര്‍ഗീസിനും വിനീത് ശ്രീനിവാസനും അയച്ചുകൊടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഷോര്‍ട്ട് ഫിലിം കണ്ട അജു വര്‍ഗീസ് ഫോണിലൂടെ അഭിനന്ദനമറിയിക്കുകയായിരുന്നു. പിന്നീട് അജു വര്‍ഗീസിനെ നായകനായിക്ക് മറ്റൊരു ഷോര്‍ട്ട് ഫിലിം കൂടി ചെയ്തു. ഈ ഷോര്‍ട്ട് ഫിലീമുകള്‍ കണ്ട വിനീത് ശ്രീനിവാസന് തിര എന്ന ചിത്രത്തിന്റെ സഹസംവിധായകനായി വളിക്കുകയായിരുന്നു. അതൊരു പുതിയ അനുഭവമായിരുന്നു. തുടര്‍ന്ന് അനൂപ് കണ്ണന് ഹോംലി മീല്‍സ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്കി. ഇതിന് ശേഷം 2014 മാര്‍ച്ചിലാണ് കുഞ്ഞിരാമയണം എന്ന സിനിമ ആരംഭിക്കുന്നത്. ദീപുപ്രദീപുമായി ചേര്‍ന്ന് തിരക്കഥയെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: