കോഴിക്കോട്: മാമ്പുഴയിലെ കയ്യേറ്റഭൂമി ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പെരുമണ്ണ, പെരുവയല്‍, ഒളവണ്ണ ഗ്രാമപഞ്ചായത്തുകള്‍ക്ക് മുമ്പില്‍ പ്രതിഷേധക്കൂട്ടായ്മ നടത്തി.
2012 ജനുവരിയില്‍ ആരംഭിച്ച മാമ്പുഴ സര്‍വേ വിവിധ ഘട്ടങ്ങളിലായി തടസ്സപ്പെട്ടു.2015 ഫെബ്രുവരി 7നാണ് സര്‍വേ പൂര്ത്തീകരികരിച്ച് ജില്ലാ ഭരണകൂടത്തെയും സര്‍വേ ഡിപ്പാര്‍ട്ട്മെന്റിനെ യും രേഖാമൂലം അറിയിച്ചത്. അറിയിപ്പ്കിട്ടി ഒരു വര്‍ഷമായിട്ടും മൂന്ന് പഞ്ചായത്തുകളും പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാതെ സ്വകാര്യവ്യക്തികളുടെ കൈവശം ഭൂമി നിലനിര്‍ത്താന്‍ സൗകര്യംചെയ്യുന്ന സാഹചര്യത്തിലാണ് സമരപരിപാടി ആവിഷ്ക്കരിച്ചതെന്നും സമിതി ചൂണ്ടിക്കാട്ടി.
പെരുവയല്‍ ഗ്രാമപഞ്ചായത്തിന് മുമ്പില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ടി.ശോഭീന്ദ്രന് ഉദ്ഘാടനം ചെയ്തു. ടി.കെ. എ. അസീസ് അധ്യക്ഷം വഹിച്ചു. കെ.എം. ഗണേശന്, പി.രാധാകൃഷ്ണന്, സി.എം. സദാശിവന്, റഹിമാന്‍ കുറ്റിനാലൂര്, സി. ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി. ആനന്ദന് സ്വാഗതവും കെ.പി. സന്തോഷ് നന്ദിയും പറഞ്ഞു.പെരുമണ്ണ പഞ്ചായത്തിന് മുമ്പില്‍ പരിസ്ഥിതി സംരക്ഷണസമിതി ജില്ലാസെക്രട്ടറി പി.കെ. ശശിധരന് ഉദ്ഘാടനം ചെയ്തു. അഖിലേഷ് കൂടത്തുംപാറ ആധ്യക്ഷം വഹിച്ചു. ഒളവണ്ണ പഞ്ചായത്തിന് മുമ്പില്‍ പുഴസംരക്ഷണ ജില്ലാ ഏകോപനസമിതിപ്രസിഡന്റ് പി. എച്ച്. താഹ ഉദ്ഘാടനം ചെയ്തു. എന്‍. കുഞ്ഞന്‍ അധ്യക്ഷം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: