മീനങ്ങാടി : ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച സിപിഎം നിലപാടില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി.
ശ്രീനാരായണഗുരുദേവനെ അവഹേളിച്ച സിപിഎമ്മിനെതിരെ എസ്എന്‍ഡിപി നടത്തിയ പ്രതിഷേധപ്രകനത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഹിന്ദു ഐക്യവേദി മീനങ്ങാടിയിലെ പ്രകടനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ഹിന്ദുഐക്യവേദി യോഗത്തില്‍ സമുദായംഗങ്ങള്ക്കുനേരെ നടക്കുന്ന ഏതൊരു പ്രശ്നങ്ങളെയും നേരിടാന്‍ ഹിന്ദുഐക്യവേദി സജ്ജമാണെന്നും നേതാക്കള്‍ അറിയിച്ചു.
ഹിന്ദു സമാജത്തെ ചൂഷണം ചെയ്യുന്ന സിപിഎമ്മിനെ തിരിച്ചറിയണം, അവരെ കേരളത്തിന്റെ മണ്ണില്‍ നിന്നും കടലിലെറിയണമെന്നും ഐക്യവേദി പഞ്ചായത്ത് സെക്രട്ടറി അജിത്ത് മണിവയല്‍ പറഞ്ഞു. താലൂക്ക് സെക്രട്ടറി ജിജേഷ് മീനങ്ങാടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അനില്‍ ഞാറക്കാട്ടില്‍, ശിവന് താഴത്തുവയല്‍, സന്തോഷ് ടി നായര്‍, വാസു ചെട്ടിയാര്‍ കാരച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മാനന്തവാടി : ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുദേവനെ കുരിശില്‍ തറച്ച് അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ ഹൈന്ദവസംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനംനടത്തി. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ നടത്തിയ പ്രകടനത്തിന് കെ.രാധാകൃഷ്ണന്, പുനത്തില്‍ കൃഷ്ണന്, സന്തോഷ് ജി നായര്‍, പ്രദിപ്ബാബു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: