കോഴിക്കോട്: ഗുരുനിന്ദ നടത്തിയ സിപിഎം നടപടിക്കെതിരെ പ്രതിഷേധവുമായി വിവിധ സാമുദായികസംഘടനകള്‍ രംഗത്ത്. ശ്രീനാരായണഗുരുദേവനെ അപഹസിച്ച നടപടി തെറ്റാണെന്ന് ഭാരതീയ പട്ടിക ജനസമാജം ജില്ലാ പ്രസിഡന്റ് നിര്‍മ്മല്ലൂര്‍ ബാലന് പറഞ്ഞു. സമൂഹത്തിന് വഴികാട്ടുന്ന മഹാത്മാക്കളെ അപഹസിക്കുന്നത് ശരിയല്ല. അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരുവിനെ കരിവാരിത്തേക്കാനുള്ള ശ്രമം നല്ലതിനല്ലെന്ന് തട്ടാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ. സഹദേവന് പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതികരണം ഉയര്‍ന്നു വരണം. യാതൊരു കാരണവും ഇല്ലാതെയാണ് സിപിഎം ഇത്തരത്തില്‍ ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ചത്. മതസാമുദായിക സംഘടനകള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്ത് വരണം. അദ്ദേഹം പറഞ്ഞു. സൊ സൈറ്റി സംസ്ഥാന ജന. സെക്രട്ടറി വി. അശോകനും സംഭവത്തില്‍ പ്രതിഷേധിച്ചു.
സിപിഎം നീക്കം അനുചിതവും പ്രതിഷേധാര്‍ഹവുമാണെന്ന് വണിക വൈശ്യ സംഘം ജില്ലാ സെക്രട്ടറി എം. പി. ഉണ്ണികൃഷ്ണന് പറഞ്ഞു. നവോത്ഥാന നായകന്മാരെ പരാമര്‍ശിക്കുമ്പോള്‍ അല്‍പ്പം വിവേകം കാണിക്കേണ്ടതായിരുന്നു. അദ്ദേഹം പറഞ്ഞു. വര്‍ത്തമാന കാലഘട്ടത്തില്‍ ശ്രീനാരായണ ഗുരുദേവനെപ്പോലെയുള്ള മഹാത്മാക്കളെ അവഹേളിച്ചത് എതിര്‍ക്കപ്പെടേണ്ടതാണെന്നു കേരള ദളിത് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് പി.ടി. ജനാര്ദ്ദനന് പറഞ്ഞു. ചെയ്യാന്‍ പാടില്ലാത്ത ഗുരു നിന്ദയാണുണ്ടായിരിക്കുന്നത്. ജനമധ്യത്തില്‍ തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നത് അദ്ദേഹം പറഞ്ഞു.
ലോകത്തിനു മുന്നില്‍ ആരാധ്യനായ ഗുരുദേവനെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ച സിപിഎമ്മിനെ നടപടി ശരിയായില്ലെന്ന് കേരള വിശ്വകര്‍മ്മ സഭ ജില്ലാ സെക്രട്ടറി കെ.പി. രാധാകൃഷ്ണന് പറഞ്ഞു. സിപിഎം. പോലെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വി വേകം പ്രകടിപ്പിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം നടപടിയിലൂടെ സിപിഎം സ്വയം അധഃപതിക്കുകയാണ് അദ്ദേഹം പറഞ്ഞു. കേരള സാംബവ മഹാസഭ ജില്ലാ സെക്രട്ടറി വി. സുന്ദരനും സിപിഎം നടപടിയെ വിമര്
ശിച്ചു.
സിപിഎം നടപടിക്കെ തിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കേരള അംബേദ്കര്‍ ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി പറഞ്ഞു. സിപിഎം നേതൃത്വം എത്രമാത്രം അധഃപതിച്ചു എന്നതിനു തെളിവാണിത്. ഗുരുവിനെ അപമാനിച്ച പാര്‍ട്ടി തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: