കോഴിക്കോട്: ശ്രീകൃഷ്ണജയന്തി നാളില്‍ ലോകാരാധ്യനായ ശ്രീനാരായണഗുരുദേവനെ അവഹേളിച്ച് നിശ്ചലദൃശ്യം അവതരിപ്പിച്ച സിപിഎമ്മിന്റെയും ബാലസംഘത്തിന്റെയും പ്രവൃത്തി അപലപനീയമാണെന്ന് സനാതന ധര്‍മ്മ പരിഷത്ത് യോഗം അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഭക്തരെ വേദനിപ്പിക്കുന്നതാണ് നടപടിയെന്ന് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സനാധന ധര്‍മ്മ പരിഷത്ത് ജനറല്‍ സെക്രട്ടറി പട്ടയില്‍ പ്രഭാകരന്, അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി എന്നിവര്‍ സംസാരിച്ചു. സനാതനധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ സെമിനാറും പ്രദര്‍ശനവും പൊതുസമ്മേളനങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: