കോഴിക്കോട്: ജില്ലാ വോളിബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന ജില്ല മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 12,13 തിയ്യതികളില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ക്ലബുകള്‍, സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ എട്ടിന് മുമ്പ് അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 2002 ജനുവരി ഒന്നിന് ജനിച്ച കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരത്തില്‍ നിന്ന് സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ നടക്കുന്ന സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ല മിനി ടീമിനെ തെരഞ്ഞെടുക്കും. 12 ന് രാവിലെ 8.30 ന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946112750, 8547000219 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: