നാദാപുരം: വിഷ്ണുമംഗലം പുഴയും പരിസരവും മാലിന്യ നിക്ഷേപ കേന്ദ്ര ങ്ങളായി മാറുന്നു. ടൗണുകളില്‍നിന്നും കച്ചവടസ്ഥാപനങ്ങളില്‍നിന്നും പ്ലാസ്റ്റിക് അടക്കമുള്ളഖരമാലിന്യങ്ങളും അറവു മാലിന്യങ്ങളും പുഴയില്‍ തള്ളുന്നത് പതിവായതോടെ പുഴയിലെ വെള്ളംമലിനമാ വുകയാണ്. വടകരയിലേക്കുള്ള കുടി വെള്ളവിതരണത്തിന് സ്ഥാപിച്ച പമ്പിങ്ങ് കേന്ദ്രം ഇവിടെയാണ്. പുഴയില്‍ പമ്പു ചെയ്യുന്നവെള്ളം പുറമേരിയിലെ ട്രീറ്റ്മെന്റ് പഌന്റില്‍ എത്തിച്ചാണു വടകരയിലേക്കു വിതരണത്തിനു നല്‍കുന്നത്. മാലിന്യം അടങ്ങിയ വെള്ളമാണ് ദിവസവും പമ്പ് ചെയ്യുന്നത്. വെള്ളം കെട്ടി നിര്‍ത്താന്‍ പണി തീര്‍ത്ത ബണ്ടിനു മുകളില്‍ മാലിന്യം കെട്ടി നിന്നു വെള്ളത്തിനു നിറപ്പകര്‍ച്ച സംഭവി ച്ചിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായ പ്രദേ ശങ്ങളിലെ നിരവധി ആളുകള്‍ കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കും ബണ്ടിന്റെ താഴ് വാരമാണ് ഉപയോഗിക്കുന്നത്. കല്ലാച്ചി ,നാദാപുരം ഭാഗത്ത് നിന്നാണ് മാലിന്യം ബൈക്കിലും,മാറ്റ് വാഹനങ്ങളിലും കൊണ്ടുവന്നു പുഴയില്‍ തള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: