ബാലുശ്ശേരി: ഇന്നലെ ബാലുശ്ശരി മേഖലയില്‍ വൈദ്യുതി സംബന്ധമായ അപകടമൊന്നും ഉണ്ടാകാതിരുന്നത് മഹാ ഭാഗ്യം. സംഭവിച്ചിരുന്നെങ്കില്‍ മരണം ഉറപ്പായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തി ക്കേണ്ട ബാലുശ്ശേരി ഹൈസ്കൂള്‍ റോഡിലെ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് പൊതുപണിമുടക്കിന്റെ പേരില്‍ ഇന്നലെ പൂര്‍ണ്ണമായും അടച്ചിട്ടു. വൈദ്യൂതി വിതരണം നിലച്ചത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് നിരവധി പേര് വിളിച്ചെങ്കിലും മറുപടിഉണ്ടായില്ല. മിക്ക പണിമുടക്കുകള്‍ക്കും ഓഫീസ് പ്രവര്‍ത്തിച്ചില്ലെങ്കിലും ഫോണ്‍ എടുക്കാനും അത്യാഹിതസംഭവങ്ങള് ഉണ്ടായാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ഒരാളെ ങ്കിലും ഡ്യൂട്ടിയില്‍ ഉണ്ടാകുക പതിവായിരുന്നു. എന്നാല്‍ ഇന്നലെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാന്‍പോലും അധികൃതര്‍ തയ്യാറായില്ല. ഓഫീസ് തുറക്കാത്തത് സംബന്ധിച്ച് സബ്ബ് എഞ്ചിനിയര്‍ ദിനചന്ദ്രനോട് ഫോണില്‍ ചോദിച്ചപ്പോള്‍ ഞങ്ങളെല്ലാം സമരത്തി ലാണെന്നും അതാണ് തുറക്കാ ത്തതെ ന്നുമായിരുന്നു മറുപടി. വൈദ്യുതി സംബ ന്ധമായ അപകടങ്ങളുണ്ടായാല്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെ എല്ലാം ഫോണ്‍ നമ്പറുകളും പോലീസിന്റെ കൈവശമുണ്ടെന്നായിരുന്നു മറുപടി.
അസിസ്റ്റന്റ് എഞ്ചിനീയര്‍ ദിനേശനെ വിളിച്ചപ്പോഴും സമരമാണെന്നും അത്യാ വശ്യം വന്നാല്‍ ഞങ്ങളുടെ നമ്പറുകളെല്ലാം ഡിവിഷന് ഓഫീസിലുണ്ടെന്നുമായിരുന്നു മറുപടി. എന്നാല്‍ സബ്ബ് ഡിവിഷന് ഓഫീസും ഡിവിഷന് ഓഫീസും ഇന്നലെ തുറന്നിരുന്നില്ല.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി ജനങ്ങളുടെ ജീവന് പുല്ല് വിലകല്‍പ്പിച്ച് കെഎസ്.ഇബി ഓഫീസ് പൂട്ടിപ്പോയ ഇടത്- വലത് യൂണിയന്‍കാരായ അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: