കൊട്ടാരക്കര: ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്ക് പോപ്പുലര്‍ഫ്രണ്ട് വധഭീഷണി. ആര്‍എസ്എസ് അഞ്ചല്‍ താലൂക്ക് കാര്യവാഹക് ബൈജു, ബിജെപി കൊട്ടാരക്കര നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് അഡ്വ.വയയ്ക്കല്‍ സോമന് എന്നിവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാവ് എന്ന സ്വയം പരിചയപ്പെടുത്തിയാള്‍ വധ ഭീഷണി മുഴക്കിയത്. നെറ്റിലൂടെ ഇരുവരുടെയും ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. ഈ മാസം എട്ടിന് രാത്രി 1.55 ഓടെയായിരുന്ന സംഭവം. മുന്‍ ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധുവിനെയും ഇതേ നമ്പരില്‍ നിന്നും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പോപ്പുലര്‍ ഫ്രണ്ടിന്റ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ തടസം നില്‍ക്കുന്നതായിട്ട് ഓഫീസില്‍ പരാതി കിട്ടിയിട്ടുണ്ട്. കുറച്ചുനാളായി നിങ്ങള്‍ ഞങ്ങളുടെ വലയത്തിലാണ് തുടങ്ങി നീളുന്നു ഭീഷണികോള്‍. നമ്പര്‍ സഹിതം നേതാക്കള്‍ റൂറല്‍ എസ്പിക്ക് പരാതി നല്കി. പോലീസ് അന്വേഷണം തുടങ്ങി. കുറെ നാളായി വയയ്ക്കല്‍ ഭാഗങ്ങളില്‍ വര്‍ഗീയസംഘര്‍ഷത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമം തുടങ്ങിയിട്ട്. രാജ്യദ്രോഹി മേമനെ തൂക്കികൊന്നതില്‍ പ്രതിഷേധിച്ചും ഇവിടെ ഇവര്‍ പ്രകടനം നടത്തുകയും പിറ്റേദിവസം അനുവാദമില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ച് സുപ്രീകോടതിയെയും ഹിന്ദുസംഘടനകളേയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. പ്രസംഗത്തിന്റെ കോപ്പി സഹിതം ബിജെപി നേതാക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു, ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. മുന്‍പും സോമനെ ചിലര്‍ ബൈക്കില്‍ പിന്തുടരുകയും പല തവണ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സംഭവത്തെ ഗൗരവമായി കണ്ട് പോലീസ് അന്വേഷണം കാര്യക്ഷമമായി നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: