ഇളംകാട്:കുളിക്കുന്നതിനിടയില്‍ കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് നല്കിയ യുവാവ് നാടിനു മാതൃകയായി. കൂട്ടിക്കല്‍,ഇളംങ്കാട് കൊടിതോട്ടത്തില്‍ പ്രദീപിനാണ് ഞായറാഴ്ച പുല്ലകയാറ്റില്‍ ആറ്റില്‍ കുളിക്കുന്നതിനിടെ സ്വര്‍ണ്ണമാല കിട്ടിയത്. പ്രദീപ് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ കൊല്ലംപറമ്പില്‍ ഹംസയുടെ ‘ഭാര്യ ഫാത്തിമാബീവിയുടെ മാലയാണിതെന്നുമനസ്സിലായി. രണ്ടരപവന്‍ തൂക്കമുള്ള താലിമാല രണ്ടര വര്‍ഷം മുന്‍പ് നഷ്ടപെട്ടതാണന്നും കണ്ടെത്തി. ഇതോടെ ഫാത്തിമയ്ക്ക് മാല തിരികെ നല്‍കുകയായിരുന്നു. കൂലിപണിക്കാരനായ പ്രദീപ് കാട്ടിയ സത്യ സന്ധതയില്‍ നാട്ടുകാര്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: