കട്ടപ്പന : ഓണക്കാലം എത്തിയതോടെ അഞ്ചുരുളിയിലേക്ക്് വിനോദ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രകൃതിയുടെ സൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനം കവരുന്ന അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തില്‍ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ നടപടിയില്ല. ഇവിടേക്കുള്ള റോഡ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടു മാസങ്ങളായി. അഞ്ചുരുളിയുടെ പ്രധാന ആകര്‍ഷണമായ ടണല്‍ മുഖത്തേയ്ക്കുള്ള ഒറ്റയടിപ്പാതയും തകര്‍ന്നിരിക്കുകയാണ്. കൂടാതെ സംരക്ഷണ ഭിത്തിയോ വേലിയോ നിര്‍മിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് മാത്രമാണ് ഏക മുന്നറിയിപ്പ് സംവിധാനം. എന്നാല്‍ ഇത് കാടുപിടിച്ച് മറഞ്ഞിരിക്കുകയാണ്.
ഇതു അവഗണിച്ച് ജലസംഭരണിയില്‍ ഇറങ്ങുന്നവര്‍ ഏറെയാണ്. തടാകത്തിന്റെ ആഴങ്ങളില്‍ പതിച്ച് നിരവധി പേര് മരണമടഞ്ഞിട്ടുണ്ട്. ടണലിന്റെ മുന്‍വശത്തെ വെള്ളച്ചാട്ടത്തിനു സമീപം സഞ്ചാരികള്‍ ചിത്രങ്ങളെടുക്കാന്‍ നില്ക്കുന്നതും ദുരന്തത്തിനു കാരണമാകുന്നു. കാല്‍തെറ്റിയാല്‍ ജലസംഭരണിയില്‍ പതിക്കും. ഈ സ്ഥിതിയായിട്ടും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നടപടികള്‍
ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: