ഐതിഹ്യകഥകളും ഗാനങ്ങളും കോര്‍ത്തിണക്കി നാലമ്പലദര്ശനത്തെക്കുറിച്ചും അതിന്റെ ആചാരാനുഷ്ടാനങ്ങളെക്കുറിച്ചും ആഴത്തിലുള്ള വിവരണം നല്കുന്ന ഡോക്യൂമെന്ററി ഫിലിംമാണ് രാമപാദം. നാലമ്പലദര്ശനമെന്തന്നുള്ള കുട്ടികളുടെ ചോദ്യത്തിന് മുത്തശ്ശിയും ശേഷം കുട്ടികളും അച്ഛനും അമ്മാവനും മറുപടി പറഞ്ഞുതുടങ്ങുന്നിടത്താണ് ഡോക്യൂമെന്ററിയുടെ തുടക്കം. മുത്തശ്ശിയെ അവതരിപ്പിച്ചത് കവിയൂര്‍ പൊന്നമ്മയാണ്.
ദ്വാരകനാഥനായ ശ്രീകൃഷ്ണന്റെ ആരാധന ഏറ്റുവാങ്ങിയ ദാസരതീവിഗ്രഹങ്ങള് ദ്വാപരയുഗാന്ത്യത്തില്‍ മുങ്ങിപ്പോയപ്പോള്‍ ത്രേതായുഗ നായകന്മാരായിരുന്ന ശ്രീരാമന്, ഭരതന്, ലക്ഷ്മണന്, ശത്രുഘ്നന്‍, എന്നിവരുടെ ചതുര്ബാഹുവിഗ്രഹങ്ങള് കടലില്‍ ഒഴുകി നടക്കുന്നതായി നാട്ടുപ്രമാണിയായിരുന്നു വാക്കയില്‍ കൈമള്‍ എന്നയാള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. തുടര്‍ന്ന് അവ കണ്ടെടുത്ത് ജ്യോതിഷവിധി പ്രകാരം കൈമള്‍ പ്രതിഷ്ഠിച്ചസ്ഥലങ്ങളാണ് തൃശ്ശ്യൂര്‍ ജില്ലയിലെ തൃപ്രയാര്‍, കൂടല്‍മാണിക്യക്ഷേത്രം, എറണാകുളം ജില്ലയിലെ മൂഴിക്കുളം തൃശ്ശൂര്‍ പായമ്മല്‍ എന്നിവ. ഇവപിന്നീട് നാലമ്പലദര്ശനമെന്ന് അറിയപ്പെട്ടു. പിന്നെയും ഐതിഹ്യകഥകള്‍ ഏറെയുണ്ട്.
നാലമ്പലദര്‍ശനത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് നാല് ക്ഷേത്രങ്ങളിലും ഒരുദിവസം തന്നെ ഉച്ചപൂജയ്ക്ക് മുമ്പായി ദര്‍ശനം നടത്തണമെന്നാണ് ആചാരപ്രകാരം പറയപ്പെടുന്നത്, കൂടതെ രാമക്ഷേത്രത്തില്‍ തുടങ്ങി രാമക്ഷേത്രത്തില്‍ തന്നെ അവസാനിക്കണമെന്നും ശാസ്ത്രം പറയുന്നുവെന്നതോടെ ഡോക്യൂമെന്ററിക്ക് ശേഷം ഓരോക്ഷേത്രങ്ങളെക്കുറിച്ചും ക്ഷേത്ര ആചാരങ്ങളെക്കുറിച്ചും രാമക്ഷേത്രത്തില്നിന്നും മറ്റ് മൂന്ന് ക്ഷേത്രത്തിലേയ്ക്കുള്ള ദൂരവും പ്രതിപാദിക്കുന്നുണ്ട്. കൂടാതെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാര്‍, കോട്ടയം ജില്ലയാലെ രാമപുരം, എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള മാമലശ്ശേരി എന്നിങ്ങനെയുള്ള മൂന്ന് നാലമ്പല ക്ഷേത്രങ്ങളായ 12 ക്ഷേത്രങ്ങളെക്കുറിച്ചാണ് രാമപാദമെന്ന ഡോക്യൂമെന്ററി ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
ഓരോ ക്ഷേത്രത്തിന്റെയും ഐതിഹ്യകഥകളും ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ നാമംരൂപപ്പെട്ടതും വ്യക്തമാക്കുന്നുണ്ട്. കോണ്ടാട് എന്ന ഗ്രാമം രാമന്റെ വരവോടെ രാമപുരമായി പരിണമിച്ചുവെന്നാണ് ഐതിഹ്യങ്ങളില്‍ പറയപ്പെടുന്നത്. രാമനെ തേടിയിറങ്ങിയ മൂന്ന് സഹോദരങ്ങളായ ഭരതന് അവനകരയിലും ലക്ഷ്മണസ്വമി മൂടമ്പലത്തും ശത്രഘ്നസ്വാമി മേതിരിയിലുമായി നിലകൊണ്ടു. ഇതാണ് പില്ക്കാലത്ത് കോട്ടയം രാമപുരം നാലമ്പലക്ഷേത്രങ്ങളെന്ന് അറിയപ്പെട്ടതെന്ന് ഈ ചിത്രത്തിലൂടെ ചൂണ്ടികാട്ടുന്നുണ്ട്. എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള മാമലശ്ശേരി ശ്രീരാമക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മാമലശ്ശേരി നെടുങ്ങാട് ശത്രുഘ്നസ്വാമി ക്ഷേത്രം മറ്റൊരു നാലമ്പലം.
വളരെ പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം നാലമ്പലദര്‍ശനത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഓന്നാണ്. രാവണവധത്തിനുശേഷം പ്രപഞ്ചസംരക്ഷണത്തിനായി കുടികൊള്ളുന്ന ശ്രീരാമനെന്ന സങ്കല്‍പ്പമാണ് തൃപ്രയാര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൊടിയേറി ഉത്സവമില്ലാത്ത അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഇടവമാസത്തിലെ അത്തമാണ് പ്രതിഷ്ഠാദിനമായി ആചരിക്കുന്ന ഇവിടെ മീനൂട്ടാണ് ഇവിടുത്തെ പ്രധാന വഴിപാട്. കൂടല്‍മാണിക്യം ഭരത ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, ഇരിഞ്ഞാലകുട ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് തൃപ്രയാര്‍ നലമ്പലങ്ങളില്പെടുന്നത്.
ഇടമന ക്രീയേഷന്റെ ബാനറില്‍ നിര്‍മിച്ച ഡോക്യൂമെന്ററി ചിത്രത്തിന്റെ സംവിധായകന് ഷിനോദ് സഹദേവനാണ് നിര്‍വഹിച്ചിരിക്കുന്നത്. രചന കൃഷ്ണ ജയനും ഡോക്യൂമെന്ററി രചന എല്‍ദോസ് യോഹന്നാനും ഗാനരചന കുഞ്ഞുണ്ണിരാജയും മനോജ് മണ്ണഞ്ചേരിയും കെ. വി. വിനോദ്കുമാറുമാണ് കൈകാര്യം ചെയ്തിരിക്കുന്നു. ഇതിലുള്ള നാല് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മനോജ് കൃഷ്ണന്, ഗായത്രി വര്‍മ്മ, കെ. വിനോദ്കുമാര്‍ എന്നിവരാണ്. ആലാപനം സുജിത മാനോജ്, ഗായത്രി വര്‍മ്മ, സിന്ധു, സുവലക്ഷ്മി. ചമയം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് മുത്തോലി, ഗിരീഷ് പൂത്തുരുത്തിയുമാണ്. ചിത്രസംയോജനം അല്അമീന്, കിരണ്‍ എന്നിവരും ഛായഗ്രഹണം ഷിന്‍ജിത്ത്. കെ, ആസാദ് വാസും കൈകാര്യം ചെയ്തിരിക്കുന്നു. അറുപതോളംപേരുടെ ശ്രമഫലമായി 27ദിവസംകൊണ്ട് ഏഴര ലക്ഷംരൂപ ചിലവഴിച്ചാണ് ഈ ഡോക്യൂമെന്റി ചിത്രംചിത്രീകരിച്ചിരിക്കുന്നത്.
ശ്രീനിവാസന്, കെ. സി. വിജയന്, രാജി, നാരയണന് തിരുവൈരാണികുളം, മോഹനന്, അഖിന ഷിബു, അമിത്, സുവലക്ഷ്മി, അദ്വൈത് ശ്രീനിവാസ്, അമയ ശ്രീനിവാസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളെക്കുറിച്ച് വിവരണം നല്‍കിയിരിക്കുന്നത് ബിജുമാധവന്‍, രാജു തിരുവൈരാണികുളം, ദീപ എന്നിവരുമാണ്. ജൂലൈ മൂന്നിനാണ് രാമപാദം പ്രകാശനം ചെയ്യ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: