പഠിക്കേണ്ടതെല്ലാം പ്രകൃതിതന്‍ നിയമങ്ങള്‍ പഠിച്ചിടാതെ,
പുസ്തകപ്പുഴുവായ് അലയുന്നു ബാല്യങ്ങള്‍.
പരീക്ഷയിന്‍ മുന്നിലെത്താന്‍ പഠിക്കേണ്ടാത്തതാം കാര്യങ്ങള്‍
പലതും പഠിക്കുന്നു ജീവിതം., പാളം തെറ്റി സഞ്ചരിക്കുവാന്‍,
പച്ചപ്പരപ്പിന്‍ കീഴിലെ ഗുരുകുലം പള്ളിക്കൂടത്തിലാക്കി,
പഠിഞ്ഞാറന്‍ കാറ്റ് പഠിപ്പിന് പുതുവഴി തേടി
പച്ചയാക്കീടുന്നു പാഠശാലകള്‍.
പാഠത്തെ വിളവെടുപ്പുകള്‍ പള്ളിക്കൂടത്തിലാക്കീടുന്നു,
പത്രത്തില്‍ പടം കാണുവാന്‍ പാടങ്ങള്‍ കാലിയായിന്ന്
പറിച്ചൂടുന്നു പാകമാകാത്ത പൂമൊട്ടുകള്‍.
പഠിപ്പുരിയില് നിന്നുകയറുന്നു പൈതങ്ങള്
പാരില്‍ പാദം സ്പര്‍ശിക്കാതെ പച്ചപ്പുല്ലില്‍-
മോഹംകൊണ്ട് പട്ടണം കാണുവാന്‍ പോകും
പാവമാം അറവുമാടുകളായ് പഠിത്തം കഴിഞ്ഞാലൊരു പണിവേണം,
പണിതീടാതെ പണം നേടുവാന്‍ പാണീഗ്രഹണം
നടത്തേണം, പാരില്‍ പലവഴി അലയുവാന്‍.
പാണീഗ്രഹണം നടത്തും മിഥുനങ്ങള്‍
പടികടക്കാതെ മധുവിധുയാത്രയില്‍ പാഞ്ഞെത്തുന്നു,
കുടുംബ കോടതി പടിവാതിക്കല്‍ താലിച്ചരട് പൊട്ടിക്കുവാന്‍
പട്ടിണിയറിയാതെ വളര്‍ന്നൊരു പൈതങ്ങള്;
പാതയോരത്താക്കീടുന്നു, പാവമാം മാതാപിതാക്കളെ.
പണിതുയര്‍ത്തിയ ഗോപുരത്തില്‍ പാപിയായ് വസിച്ചീടുവാന്.
പടിഞ്ഞാറിന് സുഗന്ധം നുകരാന്‍ പലതായ് പിരിഞ്ഞു-
കുടുംബങ്ങള്‍, സ്നേഹ ബന്ധങ്ങള്‍.
പാതയില്‍ വീണു കിടന്നാലും പിടിച്ചെഴുന്നേല്പ്പിക്കില്ലൊരുത്തനും,
പാഞ്ഞിടുന്നു പണത്തിനായ് പരോപകാരം ചെയ്യാതെ
പഴതാം തലമുറകള്‍ ചൊല്ലും പഠിപ്പില്ലാതറിയാം കാര്യങ്ങള്‍
പഠിക്കാതെ പഠിപ്പുകെട്ടലയുന്നു, പാപിയാം പൈതങ്ങള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: