പാമ്പാടി: ബൈക്കിലെത്തി വയോധികയുടെ മാല കവര്‍ന്ന കേസില്‍ മൂന്നു യുവാക്കളെ പാമ്പാടി പോലീസ് അറസ്റ്റുചെയയ്തു. കങ്ങഴ കൃഷ്ണവിലാസം രതീഷ് (33) പുളിക്കല്‍കവല ചെല്ലിമറ്റം പവ്വത്തുകാട്ടില് സബിന്‍ (20), ചെല്ലിമറ്റം ശ്രായിപ്പള്ളി മോനിഷ് (20) എന്നിവരാണ് അറസ്റ്റിലായത്. മെയ് 13ന് എസ്എന്‍പുരത്ത് കടത്തുന്ന പങ്കജാക്ഷിയമ്മയുടെ അടുത്തെത്തി ബൈക്കിലെത്തിയ യുവാക്കള്‍ സിഗരറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതെടുക്കാന്‍ തിരിഞ്ഞ പങ്കജാക്ഷിയമ്മയെ തള്ളി താഴെയിട്ടശേഷം ഒന്നരപവന്റെ സ്വര്‍ണമാലയുമായി യുവാക്കള്‍ കടന്നുകളഞ്ഞു. പാമ്പാടി സിഐ സാജുവര്‍ഗീസിന്റെ നേതൃത്വത്തില്‍ കേസന്വേഷണം പുരമോഗമിക്കുന്നതിനിടയിലാണ് രതീഷിനെ പുളിക്കല്‍ കവലയില്‍ നിന്ന് പോലീസ് പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സബിനെയും മോനിഷിനെയും കണ്ടെത്തുകയായിരുന്നു.
കവര്‍ന്ന സ്വര്‍ണമാല പുളിക്കല്‍കവലയിലെ ഒരു സ്വകാര്യ സഥാപനത്തില്‍ വിറ്റ് പണം വീതിച്ചെടുത്തതായി ഇവര്‍ സമ്മതിച്ചു. മാല പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ രീതഷ് മുമ്പും മോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സിഐ സാജു വര്‍ഗീസ്, എസ്ഐ കെ.എല്‍. സജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പരുത്തുംപാറ പള്ളിയില്‍ മോഷണശ്രമം, മൂലേടത്ത് കടയില്‍ മോഷണം
ചിങ്ങവനം: പരുത്തുംപാറ പള്ളിയില്‍ മോഷണശ്രമം. മൂലേടം ഭാഗത്തെ കടയിലും മോഷണം. മൂലേടം റെയില്‍വേ മേല്‍പാലത്തിന് താഴ്വശം ശിവവിലാസത്തില്‍ രാധാകൃഷ്ണ പണിക്കരുടെ കടയില്‍നിന്ന് 300 രൂപയുടെ ചില്ലറയാണ് നഷ്ടപ്പെട്ടത്. ഷട്ടറിന്റെ മൂന്ന് താഴുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ചൊവ്വാഴ്ച രാവിലെ കടയുടെ മുന്‍വശം വൃത്തിയാക്കുവാന്‍ വന്നപ്പോഴാണ് ഷട്ടര്‍ തകര്‍ന്നുകിടക്കുന്നത് കണ്ടത്.
ചിങ്ങവനം പോലിസില്‍ വിവരം അറിയിച്ചു. എസ്ഐ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അനേ്വഷണം നടത്തി. പരുത്തുംപാറ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ മോഷണശ്രമം നടന്നതല്ലാതെ വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പള്ളിയില്‍ മോഷണശ്രമം നടന്നതെന്ന് കരുതുന്നു. സ്റ്റോര്‍ റൂമിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്തു കടന്ന് കമ്പി പാര ഉപയോഗിച്ച് ഓഫീസിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് പള്ളിയിലെ ശുശ്രൂഷാ സഹായിയും മകനും എത്തി. ഇതോടെ മോഷ്ടാവ് വാതില്‍ തകര്‍ക്കാനുള്ള ശ്രമം ഉപേക്ഷിച്ച രക്ഷപെടുകയായിരുന്നു.
കരണ്ടി, മണ്‍വെട്ടി, കമ്പിപ്പാര എന്നിവ സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ പള്ളിയില്‍തന്നെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ രണ്ടാം തവണയാണ് കള്ളന് കയറുന്നത്. ഇതിനു മുന്‍പ് പണവും സ്വര്‍ണ്ണവും കവര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: