മുണ്ടക്കയം: ദേശീയ പാത മേച്ചില്‍ പുറമാക്കി നാല്ക്കാലികള്, അപകടം തുടര്‍കഥയാവുന്നു. കൊട്ടാരക്കര-ഡിന്ണ്ടിഗല് ദേശിയപാതയില്‍ പെരുവന്താനത്തിനും മുണ്ടക്കയത്തിനുമിടയിലുള്ള ഭാഗത്താണ് കന്നുകാലികളുള്പെടെയുള്ള അറവുമാടുകള്‍ അപകടം വിളിച്ചുവരുത്തുന്നത്.ഈ മേഖലകളിലെ വീടുകളിലെ പശുക്കളും അറവുശാലയിലെ മാടുകളുമാണ് റോഡിലൂടെ അലഞ്ഞ്തിരിഞ്ഞ് നടക്കുന്നത്.സന്ധ്യാസമയങ്ങളിലും പുലര്‍ച്ചെ സമയങ്ങളിലുമാണ് ഇവയുടെ ശല്യംമൂലം യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നത്.കന്നുകാലികള്‍ റോഡിലൂടെ നടക്കുമ്പോള്‍ ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പെടുന്നത്.
നാളുകള്‍ക്ക്മുന്‍പ് കൊടികുത്തിയ്ക്ക് താഴ്ഭാഗത്ത് അറവുമാടുകളെ ഇടിച്ച് ഇരുചക്രവാഹനം അപകടത്തില്‍പെടുകയും യാത്രികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമീപ പ്രദേശങ്ങളിലെ തോട്ടം മേഖലകളിലെ പശുക്കളെ തോട്ടത്തിലേക്ക് അഴിച്ചുവിടുകയാണ് പതിവ്.ഇവ മരുതുംമൂട് മേഖലയിലെ പാതയോരത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കുത്തിറക്കത്തിലൂടെ പാഞ്ഞെത്തുന്ന വാഹനങ്ങള്‍ക്ക് അപകടഭീക്ഷണി ഉയര്‍ത്തുന്നു.കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ടൗണ്‍ വിട്ട് ഇടുക്കി ജില്ലയുടെ കവാടമായ കല്ലേപ്പാലം കയറി കഴിയുമ്പോള്‍ മൂപ്പത്തിയഞ്ചാമൈല് വരെ നിവര്‍ന്ന പാതയാണ്.സ്വകാര്യ ബസുകളുള്‍പെടെയുള്ള വാഹനങ്ങള്‍ വേഗതിലെത്തുമ്പോള് റോഡില്‍ കിടക്കുന്ന കന്നുകാലികള്‍ ഹോണടിച്ചാല്‍ പോലും മാറാത്തയവസ്ഥയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ 34 മൈലില്‍ റോഡരികില്‍ കിടക്കുന്ന കന്നുകാലിയെ അജ്ഞാത വാഹനമിടിച്ച് ചത്തിരുന്നു.
ഇത് നാലുദിവസത്തോളം റോഡില്‍ കിടന്ന് ദുര്‍ഗന്ധം പരത്തിയത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇത് എടുത്തുമാറ്റാന്‍ നാട്ടുകാര്‍ പോലും തയ്യാറായില്ല. എന്നാല്‍ കൊടിക്കുത്തിയിലെ കാളചന്തയില്‍ നിന്നും ചെറുകിട അറവ് ശാലകളിലേക്ക് വാങ്ങുന്ന പോത്തുകളെ റോഡരികിലുള്ള അറവുശാലകളില്‍ കെട്ടിയിടുന്നത് വാനങ്ങളെയും യാത്രികാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: