കൊല്ലം: പാരിപ്പള്ളി ഇഎസ്ഐ മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ക്ക് അന്തിമരൂമായി. കേന്ദ്ര തൊഴില്‍ സെക്രട്ടറിയും ഇഎസ്ഐ കോര്‍പ്പറേഷനിലെ ഉന്നത ഉദേ്യാഗസ്ഥരും കേരളത്തിലെ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ്, ലേബര്‍ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചകളുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് വ്യവസ്ഥകള്‍ സംബന്ധിച്ച അന്തിമ രൂപം തയ്യാറാക്കിയത്. ഇഎസ്ഐ ആനുകൂല്യമുള്ള തൊഴിലാളികള്‍ക്ക് നിലവിലുളള രീതിയില്‍ തന്നെ പണചെലവ് ഇല്ലാതെ ചികിത്സാസൗകര്യം ലഭ്യമാണ്.
ഇഎസ്ഐ തൊഴിലാളികളുടെ മക്കള്‍ക്കായി 35ശതമാനം സീറ്റുകള്‍ സംവരണം ചെയ്യും. നിലവിലുളള ആശുപത്രി സംസ്ഥാന ജനറല്‍ ആശുപത്രിയായി പ്രവര്‍ത്തിപ്പിക്കും. 540 കോടി രൂപയുടെ മെഡിക്കല്‍ കോളേജ് പദ്ധതിയുടെ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഎസ്ഐ കോര്പ്പറേഷന് പൂര്‍ത്തീകരിക്കും. 2014 സെപ്റ്റംബര്‍ 30 വരെ ഉണ്ടായ പദ്ധതിചെലവുകള്‍ പൂര്‍ണമായും ഇഎസ്ഐ കോര്പ്പറേഷന് വഹിക്കും. അതിനുശേഷം ഉണ്ടാകുന്ന ചെലവുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂടി വിഹിതം നല്‍കണം.
സ്ഥലവും കെട്ടിടവും ആശുപത്രിയുടെയും മെഡിക്കല്‍ കോളേജിന്റെയും നടത്തിപ്പിനായി ദീര്‍ഘകാല പാട്ടം സംസ്ഥാന സര്‍ക്കാരിന് നല്കി ഉടമസ്ഥാവകാശം ഇഎസ്ഐ നിലനിര്‍ത്തും. ഇഎസ്ഐ തൊഴിലാളികളുടെ മക്കള്‍ക്കായി നീക്കിവെച്ചിട്ടുളള സീറ്റുകളിലെ ഫീസ് പ്രതിവര്‍ഷം 24,000 രൂപയായിട്ടാണ് നിജപ്പെടുത്തിയിട്ടുളളത്. സംസ്ഥാന സര്‍ക്കാര്‍ പ്രേവശനം നല്കുന്ന സീറ്റുകളുടെ ഫീസ് ഘടന സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കും.
നിര്‍മ്മാണ പ്രവര്‍ത്തനം ഒഴികെ എംസിഐ കണ്ടിട്ടുളള കുറവുകള്‍ നികത്താന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു. ഇതിലേക്കായി ഇഎസ്ഐ കോര്പ്പറേഷന് എല്ലാവിധ സഹായവും ലഭ്യമാക്കും. ഈ വര്‍ഷം തന്നെ ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശനം ആരംഭിക്കുവാന്‍ കഴിയുന്ന തരത്തില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതായി എംപി. അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: