എരുമേലി: അവശനായ ആനയെ നടത്തി കൊണ്ടുപോകുവാനുളള പാപ്പാന്റെ ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് വനപാലകരും പോലീസും ചേര്‍ന്ന് തടഞ്ഞു. ഇന്നലെ വൈകിട്ട് എരുമേലി കരിമ്പിന്തോട്ടിലാണ് സംഭവം.ഇടമണ്ണില്‍ നിന്ന് മു്കട വഴി നടത്തി കൊണ്ട് വന്ന നടക്കാനാവാതെ റോഡില്‍ നില്കുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനപാലകരും പോലീസും ചേര്‍ന്ന് കരിമ്പിന്‍തോട് വനാതിര്‍ത്തിയില്‍ ആനയെ തളച്ചു. കാല് നിലത്ത് ഉറപ്പിക്കാനാവാതെ കാല് ഉയര്‍ത്തിപ്പിടിച്ചാണ് ആന നില്കുന്നത്. നാല് കലുകളും ശോഷിച്ച നിലയിലാണ്.ദേഹമാസകലം മുറിവുകളും ഉണ്ട്. ആനയെ സംബന്ധിച്ച് പാപ്പാന് നല്കിയ രേഖകള്‍ കൃത്യമല്ലന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കോട്ടയം സ്വദേശി രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുളളതാണ് രാജന് എന്ന ആന. അവശനായ ആനയെ എരുമേലിയില്‍ തടിപ്പണിയ്ക്കായി കൊണ്ടുവന്നതാണന്ന് പാപ്പാന് പറഞ്ഞു. ആന പരിപാലന നിയമം അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: