മരട്: മരട് നഗരസഭാ പ്രദേശത്തെ എട്ടോളം വാര്‍ഡുകളില്‍ വെള്ളക്കെട്ടും അതുവഴിയുണ്ടായിട്ടുള്ള ദുരിതങ്ങളും പരിഹരിക്കാന്‍ മരട് നഗരസഭ വൈമുഖ്യം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അയിനിത്തോട് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഉപവാസം നടത്തുന്നു.
മരട് നഗരസഭാ ഓഫീസ് പരിസരത്ത് രാവിലെ 9 മണിമുതല്‍ 5 വരെ നടത്തുന്ന ഉപവാസം പി.സി.സിറിയക് ഉദ്ഘാടനം ചെയ്യും. സി.ആര്.നീലകണ്ഠന്, ഡോ.സി.എം.ജോയ്, വര്‍ഗീസ് പുല്ലുവഴി, അഡ്വ.ജോണ്‍ ജോസഫ് തുടങ്ങിയ സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകര്‍ സംസാരിക്കും.
വെള്ളക്കെട്ട് പ്രശ്നം സംബന്ധിച്ച് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും അടിയന്തരമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ് പ്രകാരം ജില്ലാ കളക്ടര്‍ മുന്‍കയ്യെടുത്ത് കയ്യേറ്റങ്ങള്‍ നീക്കം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: