കോട്ടയം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ 18ന് കരിദിനമായാചരിക്കുമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷ് അറിയിച്ചു. അഴിമതി ആരോപണ വിധേയരായി അന്വേഷണം നേരിടുന്ന മന്ത്രിമാരെ വച്ച് വാര്ഷികമാഘോഷിക്കാതെ സംസ്ഥാന സര്‍ക്കാര്‍ രാജിവയ്ക്കണം. 18ന് മുനിസിപ്പല്‍ കേന്ദ്രത്തിലെയും പഞ്ചായത്ത് കേന്ദ്രങ്ങളിലെയും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കോട്ടയത്ത് സി.എന്‍. സുഭാഷ്, വിജയപുരത്ത് കെ.കെ. മണിലാല്‍, പനച്ചിക്കാട് എസ്. രാധാകൃഷ്ണന്, നാട്ടകത്ത് ബിനു പുളിവേലി, കുമരകത്ത് പി.ജെ. ഹരികുമാര്‍ തുടങ്ങിയവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: