പാലാ: നഗരസഭ നടപ്പാക്കിയ യാചക വിമുക്ത നഗരപദ്ധതിയുടെയും പുനരധിവാസ കേന്ദ്രത്തിന്റെയും ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വ്വഹിച്ചു. ദാരിദ്ര്യവും അവഗണനയുമാണ് വ്യക്തികളെ ഭിക്ഷാടനത്തിലേക്ക് നയിക്കുന്നത്. വികസന പദ്ധതികള്‍ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്നും പദ്ധതി കേരളത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. നഗരസബാ ചെയര്മാന് കുര്യാക്കോസ് പടവന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോയി എബ്രാഹം എംപി, അഡ്വ. ബിനു പുളിക്കക്കണ്ടം, ഷാജു തുരുത്തേല്‍, ലീന സണ്ണി, ബറ്റി ഷാജു തുരുത്തേല്‍, ആന്റോ പടിഞ്ഞാറേക്കര, വക്കച്ചന് മറ്റത്തില്‍, സന്തോഷ്, ജോബ് അഞ്ചേരില്‍, തോമസ് ടി. കുമ്പുക്കല്‍, പ്രൊഫ. ഗ്രേസിക്കുട്ടി, നീന ചെറുവള്ളില്‍, തോമസ് , ലിജി ബിജു, സാലി ഷാജു, പി.കെ. മധു, ലതാ മോഹനന്, ജോജോ, സാബു എബ്രാഹം, മായാ പ്രദീപ്, പുഷ്പമ്മ രാജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: