ചങ്ങനാശേരി: സപ്ലൈകോയ്ക്ക് നെല്ലുവിറ്റ വകയില്‍ കര്‍ഷകര്‍ക്ക് കിട്ടാനുളളത് 395.29 കോടി. സംഭരിക്കുന്ന നെല്ലിന്റെ തുക അഞ്ചുദിവസത്തിനകം ബാങ്ക് അക്കൗണ്ടിലെത്തുമെന്ന വാഗ്ദാനം നല്‍കിയാണ് സര്‍ക്കാര്‍ നെല്ല് സംരഭിച്ചത്. കഴിഞ്ഞ ബജറ്റില്‍ നെല്‍കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 300 കോടിയും ചുവപ്പുനാടയില്‍ കുടുങ്ങി. സര്‍ക്കാരിന്റെ നിസഹരണത്തില്‍ മനം മടുത്ത് നെല്‍കര്‍ഷകര്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്.
നെല്‍കര്‍ഷകര്‍ ബ്ലേഡ് പലിശയ്ക്ക് പണം വാങ്ങി കൃഷിയിറക്കിയവരാണ്. 395,29,80,000 രൂപ 14 ജില്ലകളിലായി 1,25,662, കര്‍ഷകര്‍ക്ക് നെല്ല് സംരഭിച്ച വകയില്‍ സപ്ലൈകോ നല്‍കാനുണ്ട്. കര്‍ഷകരില്‍ നിന്നും കിലോയ്ക്ക് 19 രൂപ നിരക്കിലാണ് സപ്ലൈകോ നെല്‍ സംഭരിച്ചത്. മാസം രണ്ടു കഴിഞ്ഞിട്ടും കര്‍ഷകരുടെ അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല. വിഷുവിന് മുമ്പ് നെല്ലിന്റെ പണം നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. കടത്തിനു ശമനമാകാതെ വന്നപ്പോള്‍ വേനലും തുടര്‍ന്ന് വേനല്‍ മഴയും തുടങ്ങി. ഇതോടെ കര്‍ഷകര്‍ കനത്ത പ്രതിസന്ധിയിലായി. അപ്പര്‍ കുട്ടനാട്ടില്‍ പൂഞ്ചകൊയ്ത്ത് പൂര്‍ത്തിയാക്കാന്‍ കഴിെഞ്ഞങ്കിലും ഏക്കറുകണക്കിന് നിലങ്ങള്‍ വെളളം കയറി നശിച്ചുപോയി.
കുറഞ്ഞ വിലയ്ക്ക് നെല്ല് തട്ടിയെടുക്കാന്‍ ഇടനിലക്കാരും ശ്രമിക്കുന്നുണ്ട്. പ്രതിസന്ധിയിലായ കര്‍ഷകര്‍ സപ്ലൈകോയ്ക്ക് മുമ്പില്‍ നിരാഹാരസമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നെല്ലിന്റെ കുടിശ്ശിക കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കര്‍ഷകര്‍ പറയുന്നു. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ പൊളളയാണെന്ന് അറിയുന്ന കര്‍ഷര്‍ നെല്‍ നല്കാന് വിസമ്മതിച്ചെങ്കിലും ഉന്നത തലങ്ങളില്‍ നിന്ന് ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നെല്ല് നല്കാന് കര്‍ഷകര്‍ തയ്യാറായത്. സര്‍ക്കാര്‍ ബാര്‍ക്കോഴയില്‍ മുങ്ങുമ്പോള്‍ പാവം നെല്‍ കര്‍ഷകനെ കേള്‍ക്കാന്‍ എവിടെ നേരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: