കോട്ടയം: കനത്ത വേനല്‍ മഴയില്‍ അഞ്ചംഗ കുടുംബം താമസിച്ചിരുന്ന വീട് ഇടിഞ്ഞു വീണു. എആര്‍ ക്യാമ്പിന് സമീപമുള്ള പുളിമൂട്ടില്‍ കീഴ്ക്കുന്ന് ലെനിന്റെ വീടാണ് വേനല്‍ മഴയില്‍ ഇടിഞ്ഞു വീണത്. ഇന്നലെ പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം നടക്കുന്നത്. ലെനിന് പത്രം എടുക്കാന്‍ പുറത്തേക്കിറങ്ങി തിരിച്ചെത്തിയപ്പോഴാണ് വീട് ഇടിഞ്ഞ് വീണത്. ഈ സമയം കുടുംബാംഗങ്ങളായ ഭാര്യ രജനി, മക്കളായ അഖില്‍ , അശ്വിന്, അഞ്ജന എന്നിവര്‍ വീടിനോട് ചേര്‍ന്നുള്ള ചായ്പ്പിലായിരുന്നതിനാല് വലിയൊരു ദുരന്തം ഒഴിവായി. വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. ഒന്നേകാല്‍ ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: