മാനന്തവാടി: പാലോട്ട് തറവാട്ടിലെ കുഞ്ഞാമന്റെയും അമ്മിണിയുടെയും മകള്‍ മന്ത്രി പി. കെ. ജയലക്ഷ്മി വിവാഹിതയായി. കമ്പളക്കാട് ചെറുവടി തറവാട്ടിലെ പരേതനായ അണ്ണന്റയും ലീലയുടെയും മൂത്ത മകന് സി. എ. അനില്‍ കുമാറാണ് വരന്. സംസ്ഥാനത്തെ ഏക വനിതാമന്ത്രിയും പട്ടികവര്‍ഗക്കാരിയുമായ പി. കെ. ജയലക്ഷ്മിയുടെ വിവാഹത്തിന് സാക്ഷ്യംവഹിക്കാന്‍ പ്രമുഖരടക്കം നിരവധിപേര്‍ എത്തിയിരുന്നു.
പൈങ്ങാട്ടിരി രാജരാജേശ്വരി ക്ഷേത്രം മേല്‍ശാന്തി മാങ്കുളം ഗോവിന്ദന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഹൈന്ദവാചാര പ്രകാരമായിരുന്നു വിവാഹചടങ്ങ്. പാലോട്ട് തറവാട്ടിലെ നടുമുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ കതിര്‍മണ്ഡപത്തിലാണ് താലിചാര്ത്തല് ചടങ്ങ് നടന്നത്. സുരക്ഷാകാരണങ്ങളാല്‍ ഇവിടെ പ്രമുഖര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമെ പ്രവേശനം ഉണ്ടാകുകയുള്ളുവെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മുഹൂര്‍ത്ത സമയത്ത് ഇവിടം തിങ്ങിനിറഞ്ഞു. മാധ്യമപട രാവിലെ ആറ് മണിക്ക് തന്നെ പാലോട്ട് തമ്പടിച്ചിരുന്നു. വിഐപികള്‍ ഉള്ളതിനാല്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപ്പെട്ടു. പാചകവിദഗ്ദന്‍ പഴയിടം മോഹനന് നമ്പൂതിരിയും സംഘവുമാണ് 14തരം കറികളും, മൂന്ന് തരം പായസവും ഉള്‍പ്പെടുന്ന വിഭവസമൃദമായ സദ്യ ഒരുക്കിയത്. പ്രമുഖര്‍ക്ക് ഭക്ഷണം കഴിക്കാനായി പ്രത്യേകം പന്തല്‍ സജ്ജമാക്കിയിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്, സ്പീക്കര്‍ എന്‍. ശക്തന്, ചീഫ്വിപ്പ് തോമസ് ഉണ്ണിയാടന്, മന്ത്രിമാരായ കെ. എം. മാണി, രമേശ് ചെന്നിത്തല, സി. എന്‍. ബാലകൃഷ്ണന്, വി. എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ്, കെ. സി. ജോസഫ്, പി. കെ. അബ്ദുറബ്, കെ. ബാബു, എ. പി. അനില്‍കുമാര്‍, പി. ജെ. ജോസഫ്, വി. കെ. ഇബ്രാഹിംകുഞ്ഞ്, എം. പി. മാരായ ജോസ് കെ. മാണി, എം. ഐ. ഷാനവാസ്, എംഎല്‍എമാരായ ബെന്നിബെഹ്നാന്, സി. പി. മുഹമ്മദ്, സി. മമ്മുട്ടി, ഐ. സി. ബാലകൃഷ്ണന്, പി. സി. വിഷ്ണുനാഥ്, എം. വി. ശ്രേയാംസ്കുമാര്‍, വി. ടി. ബലറാം, എ. പി. അബ്ദുള്ളക്കുട്ടി, ഇ. കെ. വിജയന്, സി. കെ. നാണു തുടങ്ങിയവരും, കെഎസഎഫ്ഇ ചെയര്മാന് പി. ടി. ജോസ്, മില്‍മ ചെയര്മാന് പി. ടി. ഗോപാലകുറുപ്പ്, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വൈസ്ചെയര്‍മാന്‍ പി. എസ്. പ്രശാന്ത്, യൂത്ത് കമ്മീഷന് ചെയര്മാന് ആര്. വി. രാജേഷ് എന്നിവരും, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതോ വിശ്വാസ്, പട്ടികവര്‍ഗവികസന വകുപ്പ് ഡയറക്ടര്‍ കെ. രാമചന്ദ്രന്, ട്രഷറി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, പത്തനംതിട്ട ജില്ലാകലക്ടര്‍ എസ്. ഹരികിഷോര്‍, വയനാട് ജില്ലാകലക്ടര്‍ വി. കേശവേന്ദ്രകുമാര്‍, ഐജി സതീഷ് വിനോ, ജില്ലാ പോലീസ് ചീഫ് അജിതാ ബീഗം, വയനാട് സബ് കളക്ടര്‍ ശീറാംസാബാശിവറാവു എന്നീ ഉന്നത ഉദ്യോഗസ്ഥരും, വിവിധ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: