കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഎസ്.അച്യുതാനനന്ദന് ജെഡി(യു) സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്ര കുമാറുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കഴ്ചയില്‍ രാഷ്ട്രീയം വിഷയമായില്ലെന്നും ആരോഗ്യപരമായ കാര്യങ്ങളാണ് വി.എസുമായി സംസാരിച്ചതെന്നും വീരേന്ദ്ര കുമാര്‍ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
എനിക്ക് സുഖമില്ല എന്ന കാര്യം വിഎസിന് അറിയാം. അതേക്കുറിച്ചാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. രാഷ്ട്രീയ നേതാക്കള്‍ കാണുമ്പോള്‍ പരസ്പരം സുഖവിവരം അന്വേഷിക്കുന്നത് മര്യാദയാണ്. രാഷ്ട്രീയപരമായ ഒരു കാര്യവും സംസാരിച്ചില്ല വീരന് പറഞ്ഞു. നാളെ കേളുവേട്ടന് അനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന സി.പി.എം സെമിനാറില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് അതില്‍ സംശയം വേണ്ടെന്ന് വീരേന്ദ്ര കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: