ആലപ്പുഴ: ബിജെപി രാജ്യവ്യാപകമായി ഈ മാസം 20 മുതല്‍ ജൂണ്‍ 30 വരെ നടത്തുന്ന മഹാസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നടത്തിയ ജില്ലാതല ശില്പശാല സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര് ഉമാകാന്തന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ഭാരവാഹി, ഉപരി കാര്യകര്‍ത്താക്കള്‍ പങ്കെടുത്ത ശില്പശാലയില് ബിജെപിയില്‍ അംഗത്വമെടുത്ത എല്ലാ അംഗങ്ങളേയും നേരിട്ട് കാണുവാനും അവരെ പാര്‍ട്ടിയുടെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരുവാനുമുള്ള പരിപാടികള്‍ ആവിഷ്കരിച്ചു. അതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണ പരിപാടികള്‍ക്കും ശില്പശാല രൂപം നല്കി.
ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. സോമന്, കൊട്ടാരം ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: