കല്പറ്റ: മേഖലാജാഥകള്‍ മാറ്റുന്ന കാര്യം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.എം.മാണിയുമായി ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല.
വയനാട്ടില്‍ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഖലാജാഥകള്‍ മാറ്റുന്ന തീരുമാനം ചൊവ്വാഴ്ചത്തെ യു.ഡി.എഫ്. നേതൃയോഗത്തിലുണ്ടാകും. എന്നിട്ട് മാധ്യമങ്ങളെ അറിയിക്കാം.
ഇന്ന് മാണിയെ കണ്ടപ്പോള്‍ പതിവ് കാര്യങ്ങള്‍ മാത്രമെ സംസാരിച്ചുള്ളൂ. അതെല്ലാം മാധ്യമങ്ങളോട് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.കെ ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇരുവരും വയനാട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: