കല്പറ്റ: വയനാട് നടവയലില്‍ കെ.എം. മാണിക്കു കരിങ്കൊടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണു കരിങ്കൊടി കാണിച്ചത്. ബാര്‍ കോഴയില്‍ ആരോപണവിധേയനായ മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കരിങ്കൊടി കാണിച്ച 20 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു മാണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: