മൂന്നാര്‍ : മൂന്നാറില്‍ ഒരാഴ്ചയായി നടന്നുവന്ന വരയാടുകളുടെ കണക്കെടുപ്പ് ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി. ഇരവികുളം നാഷണല്‍ പാര്‍ക്കിലും പരിസര പ്രദേശങ്ങളിലുമായി 20ഓളം ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടന്നത്. നൂറോളം പേരടങ്ങുന്ന സംഘം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് പൂര്‍ത്തിയായത്.
ഇവര്‍ തയ്യാറാക്കിയ ഡേറ്റാഷീറ്റ് വിദഗ്ദ്ധസമിതി പരിശോധിച്ചാണ് വരയാടുകളുടെ കണക്ക് പുറത്തുവിടുന്നത്. റിട്ട. പ്രൊഫ. രാജന് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡാറ്റാ ഷീറ്റ് പരിശോധിക്കുന്നത്.
ഇതിന് ശേഷം ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഫീല്‍ഡ് ഡയറക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ വരയാടുകളുടെ എണ്ണം പുറത്തുവിടുമെന്ന് ഇരവികുളം നാഷണല്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: