ചേര്‍ത്തല: ബ്രാഹ്മണ സമൂഹമഠത്തോടുള്ള നഗരസഭയുടെ അതിക്രമം തുടരുന്നു. കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഗണപതി ക്ഷേത്രം നഗരസഭാ ജീവനക്കാരന് തീവച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള മതിലിന് ചൂടേറ്റ് സിമന്റ് പാളികള്‍ അടര്‍ന്ന നിലയിലാണ്. മേല്‍ക്കൂരയും അതിനോട് ചേര്‍ന്നുള്ള പിവിസി പൈപ്പും കടുത്ത ചൂടില്‍ ഉരുകി ദ്രവിച്ചു.
മെയ് എട്ടിന് രാവിലെ എട്ടോടെയായിരുന്നു സംഭവം. സമൂഹമഠത്തിന്റെ തെക്കുവശത്തുള്ള നഗരസഭാ ഷോപ്പിങ് കോംപ്ലക്സിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മതിലിനോട് ചേര്‍ത്ത് കത്തിക്കുകയായിരുന്നു. ഏഴ് മീറ്ററോളം നീളമുള്ള മതില് പൂര്‍ണമായും ചൂടും പുകയുമേറ്റ അവസ്ഥയിലാണ്. തൊട്ടടുത്ത് തന്നെയുള്ള ടൗണ്‍ഹാളിന്റെ മതിലിന് യാതൊരു കേടുപാടുകളും വരുത്താത്ത രീതിയിലാണ് അക്രമം നടത്തിയത്. സ്ഥിരമായി വരാറുള്ള ജീവനക്കാരനല്ല ഇന്നലെ ജോലിക്കെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
തീ ആളിപ്പടരുന്നതു കണ്ട് സെക്രട്ടറി കെ. കണ്ണന് വെള്ളം ഒഴിച്ച് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ചൂടേറ്റ് മതിലിന്റെ സിമന്റ് പാളികള്‍ അടര്‍ന്നു വീണിരുന്നു. കടുത്ത ചൂട് മൂലം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാവാത്ത സ്ഥിതിയാണ്. മനഃപ്പൂര്‍വ്വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഫ്രാന്‍സിസ് എന്ന നഗരസഭാ ജീവനക്കാരനെതിരെ സെക്രട്ടറി കെ. കണ്ണന് ചേര്‍ത്തല പോലീസിനും നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കി.
ബ്രാഹ്മണ സമൂഹമഠത്തിന്റെ സ്ഥലം കൈയേറി നഗരസഭ ഓപ്പണ്‍ സ്റ്റേജ് പണിതതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അനധികൃതമെങ്കില്‍ നിര്‍മ്മാണം നിര്‍ത്തണമെന്ന് കോടതി ഉത്തരവിട്ടതോടെ നഗരസഭ വൈസ് ചെയര്മാന് സമൂഹമഠം സെക്രട്ടറിയെ പരസ്യമായി ആക്ഷേപിച്ചിരുന്നു. ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കെയാണ് ക്ഷേത്രം കത്തിക്കുവാനുള്ള നീക്കം നടന്നത്.
കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ കൂടിയ പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യ വേദി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.വി.എസ്. രാജന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ജയശങ്കര്‍, സമ്പര്‍ക്ക് പ്രമുഖ് ഡി. ജ്യോതിഷ്, കെ. കണ്ണന്, കെ. രാജന് പ്രഭു, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: