പെരിങ്ങോട്ടുകര:കൃഷി മന്ത്രിയുടെ പാര്‍ട്ടിക്കാരുടെ നേതൃത്വത്തില്‍ പെരിങ്ങോട്ടുകരയില്‍ വ്യാപകമായി വാഴയും തെങ്ങും വെട്ടി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി, ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.ആര്.സിദ്ധന്റെ സഹോദരന് കിഴക്കുംമുറിപറയങ്ങാട്ടില് ജനാര്‍ദ്ദനന്റെ പറമ്പിലെ നിരവധി വാഴകളും തെങ്ങുകളുമാണ് കൃഷിമന്ത്രി കെ.പി. മോഹനന്റെ പാര്‍ട്ടിയായ ജെഡിയു പ്രവര്‍ത്തകര്‍ വെട്ടി നശിപ്പിച്ചത്.
കഴിഞ്ഞ കുറെ നാളുകളായി കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവജന വിഭാഗം നേതാവിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തുന്നത്. എതാനും നാളുകള്‍ക്ക് മുമ്പ് പഴുവിലില്‍ ദീപക് കൊല്ലപ്പെട്ടതിന് ശേഷം സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെ നിരവധി അക്രമങ്ങളാണ് നടത്തിയത്.
ആര്‍എസ്എസ്-ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ജെഡിയു പോലീസില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ആത്മീയ നേതാക്കളെ പോലും കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. കൃഷി നശിപ്പിച്ച സംഭവത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി സേവ്യന്‍ പളളത്ത്, മണ്ഡലം പ്രസിഡന്റ് എ.ആര്. അജിഘോഷ്, ജനറല്‍ സെക്രട്ടറിമാരായ പി.ആര്. സിദ്ധന്,എന്‍.കെ. ഭീതിഹരന്‍ എന്നിവര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: