കോരുത്തോട്: കാത്തിരിപ്പിനൊടുവില്‍ കോരുത്തോട് പള്ളിപ്പടി പാലം നിര്‍മ്മാണം തുടങ്ങി. ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പാലം നിര്‍മ്മിക്കുന്നത്. അമ്പലംകുന്ന്-വെച്ചുപടിഞ്ഞാറേതില് മേഖലകളിലെ 212 കുടുംങ്ങളുടെ വീടുകളിലേക്ക് ഇതോടെ വാഹനങ്ങള്‍ ഓടിയെത്തുന്നത്. കോരുത്തോട് തോടിന് കുറുകെയാണ് പാലം നിര്‍മ്മിക്കുന്നത്. ഇതിന് മുന്‍പ് ഈ പ്രദേശത്തെ ജനങ്ങള്‍ താത്കാലിക ചപ്പാത്തിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്.
മഴ ശക്തമാകുന്നതോടെ സമീപത്തുള്ള നടപ്പുപാലവുമായിരുന്നു ഇവരുടെ ആശ്രയം..ചപ്പാത്തില്‍ ജലനിരപ്പ് ഉയരുമ്പോള്‍ വീടുകളിലേക്ക് വാഹനമെത്താതെ ദുരിതം അനുഭവിക്കുകയായിരുന്നു. വാഹനങ്ങള്‍ അക്കരെയിക്കരെ കടകാവുന്ന രീതിയില്‍ 6 അടി വീതിയിലും 13 അടി നീളത്തിലുമാണ് പാലം നിര്‍മ്മിക്കുന്നത്.ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിതാ ഷാജി നിര്‍മ്മാണോദ്ഘടനം നിര്‍വഹിച്ചു.കോരുത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു തോമസ്,ജോയി കോയിക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: