കൊപ്പം: എബിവിപി ജില്ലാകമ്മിറ്റിയും വിദ്യാര്‍ഥിസേവാട്രസ്റ്റും സംയുക്തമായി നടത്തുന്ന നിളായനം അവധിക്കാല ക്യാമ്പ് ഇന്ന് പട്ടാമ്പി സി.ജി.എം.സ്‌കൂളില്‍ ആരംഭിക്കും. നിളാ നദിയെ സംരക്ഷിക്കുന്നതിന് യുവതലമുറയെ സജ്ജരാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായാണ് പരിപാടി.നിളയുടെ ചരിത്രവും പാരമ്പര്യവും സംസ്‌കാരവും പുതുതലമുറയെ പരിചയപ്പെടുത്തുന്നതിനും
നിളാസംരക്ഷണ ക്ലാസുകള്‍, നിളാ സംസ്‌കാരിക ഘോഷയാത്ര, നിളായാത്ര, സാംസ്‌കാരികസദസ്സ്, ഫിലിം ഫെസ്റ്റ്, കവിയരങ്ങ്, നിളാആരതി തുടങ്ങിയ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടക്കും. മൂന്നുദിവസങ്ങളിലായാണ് ക്യാമ്പ്. ഭാരവാഹികളായ വരുണ്‍പ്രസാദ്, രജിന്‍കൃഷ്ണ, മുകില്‍വര്‍ണന്‍, ശിശന്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: