ഏലൂര്‍: മാലിന്യ നീക്കം സ്തംഭിച്ചതോടെ ഏലൂരും പരിസരപ്രദേശങ്ങളും ദുര്ഗന്ധപൂരിതമായതായി പരാതി. ഏലൂരിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കാരണം ജനങ്ങള്‍ പൊറുതിമുട്ടിയിട്ടും അധികൃതര്‍ മൗനത്തിലാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പാതാളത്ത് പിഡബഌയുഡി റോഡിനു സമീപം സി.പി.എമ്മുകാര്‍ സ്ഥാപിച്ച മാലിന്യ സംസ്കരണ ബിന്‍ ഇതുവരെ പൊളിച്ചുനീക്കിയിട്ടില്ല.
സര്‍ക്കാരിന്റെ സ്ഥലം കയ്യേറി വേസ്റ്റ് ബിന്‍ സ്ഥാപിച്ചിട്ടും മുനിസിപ്പാലിറ്റി യാതൊരു നടപടിയും എടുക്കാത്തതില്‍ ജനങ്ങള്‍ രോഷാകുലരാണ്. വേനല്‍ മഴ തുടങ്ങിയതോടെ മാലിന്യക്കൂമ്പാരങ്ങള്‍ ചീഞ്ഞുനാറിത്തുടങ്ങി. പാതാളത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും മാലിന്യക്കൂമ്പാരം കാരണം പല പകര്‍ച്ചവ്യാധികളും പകരുമെന്ന പേടിയിലാണ് ജനങ്ങള്‍.
മാലിന്യകൂമ്പാരം കാരണം തെരുവ് നായ്ക്കളുടെ ശല്യവും വ്യാപകമായിരിക്കുകയാണ്. മാലിന്യകൂമ്പാരത്തില്‍ നിന്നുളള ദുര്‍ഗന്ധം വേറെ. തെരുവ് നായ്ക്കളുടെ ശല്യത്താല്‍ പൊറുതിമുട്ടുന്ന ഏലൂരില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍, സെക്രട്ടറി ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, മലിനീകരണനിയന്ത്രണബോര്‍ഡ് തുടങ്ങിയ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇത് കണ്ടില്ല എന്ന് നടിക്കുന്നത് വളരെ ദയനീയം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: