കൊല്ലം: ഉല്പാദനശാലകളിലെ വ്യാവസായിക സുരക്ഷയ്ക്കുള്ള ആറ്റോമിക് എനര്‍ജി റെഗുലേറ്ററിബോര്ഡിന്റെ 2014ലെ പുരസ്കാരത്തിന് ഇന്ത്യന്‍ റെയര്എര്ത്ത്സ്് ലിമിറ്റഡിന്റെ ഉദ്യോഗമണ്ഡല്‍ യൂണിറ്റ് അര്‍ഹമായി.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡിന്റെ ചെയര്മാന് എസ്.എസ്.ബജാജില്‍ നിന്ന് ഐആര്‍ഇഎല്‍ സിഎംഡി ഡോ. ആര്.എന്‍ പാത്രയും ഉദ്യോഗമണ്ഡല്‍ യൂണിറ്റ് മേധാവി എസ്.സൂര്യകുമാറുംചേര്ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
കേന്ദ്രസര്‍ക്കാരിന്റെ ആണവോര്‍ജ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കു മിനിരത്ന കാറ്റഗറി ഒന്ന് പൊതുമേഖല സ്ഥാപനമായ ഐആര്‍ഇഎല്ലിന്റെ റെയര്‍ എര്‍ത്ത്സ് വിഭാഗമാണ് ഉദ്യോഗമണ്ഡലില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതു കൂടാതെ കേരളത്തില്‍ ചവറയില്‍ മിനറല്‍സ് വിഭാഗവും കൊല്ലത്ത് കോര്‍പ്പറേറ്റ് റിസര്‍ച്ച് സെന്ററും ഐആര്എല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. തീരദേശങ്ങളിലെ മണലില്‍ നിന്ന് ഇല്‍മിനേറ്റ് ഉള്‍പ്പെടെയുള്ള ധാതുക്കള്‍ വേര്‍തിരിച്ചെടുത്ത് വിവിധ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഐആര്‍ഇഎല്‍ ചെയ്യുന്നത്. 1952ല്‍ ഉദ്യോഗമണ്ഡലില്‍ പ്രവര്‍ത്തനമാരംഭിച്ച റെയര്‍ എര്‍ത്ത്സ് യൂണിറ്റ് ഇടക്കാലത്ത് പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും ഇപ്പോള്‍ ഏറ്റവും ശുദ്ധമായ അമൂല്യധാതുക്കള്‍ തീരമണലില്‍ നിന്നു വേര്‍തിരിച്ചെടുത്ത് ഈ വിപണിയിലേക്ക് തിരികെ പ്രവേശിച്ചിരിക്കുകയാണ്.
മൊബൈല്‍ഫോണ്‍, ഇയര്‍ഫോണ്‍, ഓട്ടോമൊബീല്‍ ഉല്പങ്ങള്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡ്രൈവ്, സിഎഫ്എല്‍, മോണിട്ടര്‍, ടെലിവിഷന്‍, ഓപ്റ്റിക്കല്‍ ലെന്‍സ്, ഫാര്‍മസ്യൂട്ടിക്കലുകള്‍, ബാറ്ററികള്‍ തുടങ്ങി നിത്യജീവിതത്തില്‍ സര്‍വസാധാരണമായ പല ഉപകരണങ്ങള്‍ക്കും ഇത്തരം ധാതുക്കള്‍ അത്യാവശ്യമാണ്. ഇത്തരത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കു യൂണിറ്റുകളില്‍ ഉയര്‍ന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
1983ല്‍ സ്ഥാപിതമായ ആറ്റോമിക് എനര്‍ജി റഗുലേറ്ററിബോര്ഡാണ് കേന്ദ്രസര്‍ക്കാരിന്റെ ആണവോര്‍ജ ചട്ടത്തിലെ സുരക്ഷാമാനദണ്ഡങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നത്. ജനങ്ങള്‍ക്കും പരിസ്ഥിതിക്കും അയണൈസിംഗ് റേഡിയേഷനും ആണവോര്‍ജവും യാതൊരു തരത്തിലുള്ള ഹാനിയും വരുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ബോര്‍ഡിന്റെ ദൗത്യം. അതിന്റെ ഭാഗമായുള്ള പുരസ്കാരമാണ് ഐആര്‍ഇഎല്ലിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: