കൊല്ലം: പാചകവാതക സ്ഥാപനങ്ങളിലും മറ്റ് അനുബന്ധ മേഖലകളിലും അടിക്കടിയുണ്ടാകുന്ന സമരങ്ങള്‍ ഒഴിവാക്കുന്നതിന് അധികാരികള്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേരളാസ്റ്റേറ്റ് കണ്‍സ്യൂമേഴ്സ് പ്രൊട്ടക്ഷന്‍ ഫോറം ആവശ്യപ്പെട്ടു. ഇതിനെ അവശ്യസര്‍വീസായി പ്രഖ്യാപിക്കണം.
സമരംമൂലം യഥാസമയം സിലിണ്ടറുകള്‍ ലഭിക്കാതെ ജനം വലയുകയാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡന്റ് കുളത്തൂര്‍ കുഞ്ഞികൃഷ്ണപിള്ള, ജനറല്‍സെക്രട്ടറി പേരൂര്‍ അപ്പുക്കുട്ടന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: