ചങ്ങനാശേരി :കാലഹരണപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിഷേധിക്കണമെന്ന്എസ്എന്ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. തൃക്കൊടിത്താനം ശ്രീഗുരുഗുഹാനന്ദപുരം ക്ഷേത്രസമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ വരുന്നതിന് നിയന്ത്രണമേര്പ്പെടുത്തരുത്. വിശ്വാസികളാരായാലും ജാതിയും മതവും നോക്കാതെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം. ജാതിയുടെ പേരില്‍ നീതി ലഭിക്കാത്ത സമുദായമാണ് ഈഴവസമുദായം. ഈഴവന് തെങ്ങ് ചെത്തിയാല് ചെത്തുകാരനാണെന്നും മറ്റുള്ളവര്‍ തെങ്ങുചെത്തിയാല് നീരാ ടെക്നീഷ്യന് എന്നുമാണ് പറയുന്നത്. ആത്മീയതയുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ് മറ്റുസമുദായങ്ങള്‍ മുന്നേറുന്നത്.ക്ഷേത്രങ്ങളില്‍ മനുഷ്യന് ദോഷകരമായി വരുന്ന ആനയെഴുന്നള്ളത്ത് അവസാനിപ്പിച്ച് എഴുന്നള്ളത്ത് ജീവിതകളിലാക്കണമെന്നും വെള്ളാപ്പള്ളിനടേശന് പറഞ്ഞു.
യൂണിയന് പ്രസിഡന്റ് കെ.വി ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ ഗിരീഷ്കോനാട്ട് മുഖ്യപ്രഭാഷണവും ക്ഷേത്രം തന്ത്രി ഏരമല്ലൂര്‍ ഉഷേന്ദ്രന്തന്ത്രികള് അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയന് വൈസ് പ്രസിഡന്റ് സജീവ് പൂവ്വത്ത്, യൂണിയന് സെക്രട്ടറി പി.എം ചന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സാബു, യൂണിയന് കൗണ്‍സിലര്‍മാരായ ചന്ദ്രമോഹന്, പി.ആര് റെജികുമാര്‍, പി.മുരളി, വാര്‍ഡ് മെമ്പര്‍ മോളി ജോസഫ്, ക്ഷേത്രം പ്രസിഡന്റ് കെ.എന്‍ ഹരിക്കുട്ടന്, ക്ഷേത്രനിര്‍മ്മാണ കമ്മറ്റി ചെയര്മാന് കെ.ജി പ്രസന്നന്, സെക്രട്ടറി എ.ജി ഷാജി, ഖജാന്‍ജി എം.വി സുകുമാരന്‍ എന്നിവര്‍ സംബന്ധിച്ചു.ക്ഷേത്രം സ്ഥാപതി കൊടുങ്ങല്ലൂര്‍ ദേവദാസ് ആചാരി, ക്ഷേത്രം ശാന്തി പി.എ കൃഷ്ണന്, ക്ഷേത്രം കോണ്ട്രാക്ടര് കെ.യു മിത്രന് ആചാരി എന്നിവരെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: